ശാസ്ത്ര വിസ്മയത്തിന്റെ നേർക്കാഴ്ച്ചയുമായി സയൻസ് ഓൺ വീൽസ് കല്ലോടിയിൽ

കല്ലോടി:
ശാസ്ത്ര വിസ്മയത്തിന്റെ നേർക്കാഴ്ച്ചയുമായി സയൻസ് ഓൺ വീൽസ് കല്ലോടിയിൽ:
ലഘു പരീക്ഷണങ്ങളും ശാസ്ത്ര പ്രതിഭാസങ്ങളും വിദ്യാർത്ഥികൾക്ക് അനുഭവിച്ചറിയാനുള്ള വേദിയൊരുക്കുന്ന ശാസ്ത്ര പ്രദർശനമായ സയൻസ് ഓൺ വീൽസ് കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ നടന്നു. :എസ് എസ് എ യുടെ കീഴിൽ മാനന്തവാടി ബി ആർ സി യുടെ ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്.നിലമ്പൂർ വള്ളിക്കാവ് സ്കൂളിലെ ശാസ്ത്ര അധ്യപകനും കല്ലോടി സ്വദേശിയുമായ ടോമി സാറാണ് പ്രദർശനത്തിനു വേണ്ട പരീക്ഷണങ്ങൾ തയ്യാറാക്കിയത്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആശ മെജോ പ്രദർശനം ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. അഗസ്റ്റിൻ പുത്തൻപുര അധ്യക്ഷത വഹിച്ചു., ഹെഡ്മാസ്റ്റർ ബെന്നി ആന്റണി, ബി ആർ സി ട്രെയിനർ പ്രദീപൻ സാർ, സുജ ഷിമിൽ , എന്നിവർ സംസാരിച്ചു. പ്രദർശനം കണ്ടു മനസ്സിലാക്കുവാൻ നൂറ് കണക്കിന് വിദ്യാർത്ഥികളാണ് എത്തിയത്.



Leave a Reply