April 25, 2024

പാരമ്പര്യ വൈദ്യ സംസ്ഥാന പഠന ക്യാമ്പ് കൽപ്പറ്റയിൽ

0
കോഴിക്കോട്: കേരളത്തിലെ പാരമ്പര്യ വൈദ്യന്മാരുടെ പ്രമുഖ തൊഴിലാളി പ്രസ്ഥാനമായ പാരമ്പര്യ കളരി മർമ്മ നാട്ടു വൈദ്യ ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന പഠന ക്യാമ്പ്
നവംബർ 1, 2  തിയ്യതികളിൽ കൽപ്പറ്റയിലെ റോയൽ റിസോർട്ടിൽ വെച്ച് നടക്കും. ക്യാമ്പ് നവ. 1 നു ഉച്ചക്ക് 3മൂന്ന് മണിക്ക് എസ്.ടി.യു ദേശീയ ജന സെക്രട്ടറി അഡ്വ എം റഹ്മത്തുള്ള ഉൽഘാടനം ചെയ്യും. ഉൽഘാടന ചടങ്ങിൽ കൊളംബലം മജീദ് വൈദ്യർ അധ്യക്ഷത വഹിക്കും. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി.എ കരീം മുഖ്യാതിഥിയാകും.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.മൊയ്തീൻ കുട്ടി,ജില്ലാ പ്രസിഡന്റ് പി.വി കുഞ്ഞിമുഹമ്മദ്, വൈദ്യ ഫെഡറേഷൻ സംസ്ഥാന ജന.സെക്രട്ടരി ടി.എം.സി അബൂബക്കർ , എ.പരമേശ്വരൻ വൈദ്യർ പ്രസംഗിക്കും. തുടർന്ന് പ്രമുഖ കൗണ്‌സിലർ എം.എ സുഹൈൽ ആത്മ വിശ്വാസം പകരുന്ന വ്യക്തി ജീവിതം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും.
ഒറ്റമൂലി ചികിത്സ യെ കുറിച്ച് കുമാരൻ വൈദ്യർ മടിക്കൈയും അഭ്യാസ മർമ്മം എന്ന വിഷയത്തെ കുറിച്ച് കെ.മൊയ്തീൻ കോയ,ഒ. കെ.എം അലി ഗുരുക്കൾ എന്നിവരും ക്‌ളാസുകളെടുക്കും. 
നവ 2 നു പാരമ്പര്യ വൈദ്യത്തിലെ വിവിധ സമ്പ്രദായങ്ങൾ എന്ന വിഷയത്തിൽ കൊളംബലം മജീദ് വൈദ്യർ ക്ലാസെടുക്കും.
സമാപന പരിപാടിയിൽ
പരീദ് വൈദ്യർ
പി കെ .അബ്ദുള്ള ഹാഷ്മി, കമാലുദ്ദീൻ വൈദ്യർ ,റസീഫ് അലി ഗുരുക്കള് എന്നിവര്‍ പ്രസംഗിക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *