ഓൾ കേരള കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ കളക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു.
കൽപ്പറ്റ : ഓൾ കേരള കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ ട്രഷറി പ്രഹസനം ഒഴിവാക്കുക , സാധന വിലക്കയറ്റം പിടിച്ചു നിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ട്രേറ്റ്ലേക്ക് മാർച്ച് സംഘടിപ്പിച്ചു. നിർമ്മാണ പ്രവർത്തന മേഖല സാധനങ്ങളുടെ വിലക്കയറ്റം മൂലം പ്രതിസന്ധിയിലാണെന്നും ഈ കാരണം മൂലം നിർമ്മാണ മേഖല സ്തംഭിപ്പിച്ചാൽ കേരളത്തിലെ വരാനുള്ള വികസന പ്രവൃത്തികൾക്ക് ദോഷം ചെയ്യുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ പ്രസിഡന്റ് കെ.എം കുര്യാക്കോസ് ചൂണ്ടിക്കാട്ടി .ജില്ലാ സെക്രട്ടറി പി.കെ അയ്യൂബ് സ്വാഗതവും ട്രഷറർ എം.അനിൽകുമാർ അധ്യക്ഷനുമായി. ജോസ് പാട്ടുപ്പാറ, വി.ജെ വർക്കി , പി.സിദ്ദിഖ് എന്നിവർ സംസാരിച്ചു.





Leave a Reply