മനുഷ്യ – വന്യജീവി സംഘർഷത്തിന് ഉടനടി പരിഹാരമുണ്ടാക്കണമെന്ന് കർഷക കൂട്ടായ്മ.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് കർഷകൂട്ടായ്മ രൂപീകരിച്ചു.                     കൽപ്പറ്റ  .:                           കൃഷിക്കാരനും, കാർഷിക വ്യവസ്ഥയും തകർച്ചയുടെ നെല്ലിപ്പടിയിൽ എത്തി നിൽക്കുന്ന  വയനാട്ടിൽ പരിസ്ഥിതി പുനരുജ്ജീവനം മാത്രമാണ് പോംവഴിയെന്ന് വ്യക്തമായിരിക്കേ, രാസമുക്തവും, വിഷ രഹിതവുമായ ഹരിത വയനാട് നിയമം മൂലം പ്രഖ്യാപിക്കണമെന്നും, സ്ഫോടാക കാവസ്ഥയിൽ എത്തി നിൽക്കുന്ന മനുഷ്യ – വന്യജീവി സംഘർഷത്തിന് ഉടനടി പരിഹാരമുണ്ടാക്കണമെന്നും ബത്തേരിയിൽ ചേർന്ന കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ കർഷകരുടെ കൂട്ടായ്മ മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഉദ്ഘാടനം ചെയ്തു .          കർഷകന് സ്ഥിരവരുമാനവും, ജീവിത സുരക്ഷയും ഇല്ലാത്തതിനാലാണ് കർഷക ആത്മഹത്യകൾ പെരുകിക്കൊണ്ടിരിക്കുന്നതു്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇതിനുത്തരവാദികളാണ്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കും, കോഴിക്കോട്, മലപ്പുറം, കണ്ണർ ,കാസർകോട് ജില്ലകൾക്കും ജലം നൽകുന്ന വയനാടിന്റെ ജല സുരക്ഷയും, സുസ്ഥിരതയും ഉറപ്പാക്കുന്ന പരമ്പരാഗത പ്രകൃതി കൃഷിയാണ് വയനാട്ടിൽ വളർന്നു വരേണ്ടത് .അതിനായി പരമ്പരാഗത കൃഷി ചെയ്യുന്ന നെൽവയലുകൾക്കും, പരമ്പരാഗത കാപ്പി, കുരുമുളകു തോട്ടങ്ങൾക്കും ധനസഹായം നല്കണം.      മരങ്ങൾ ഈടായി സ്വീകരിച്ച് വായ്പ നൽകാൻ ബേങ്കുകൾക്ക് നിർദ്ദേശം നൽകണം. നോട്ടു നിരോധനം പോലുള്ള നടപടികൾ മൂലവും, പ്രകൃതിദുരന്തങ്ങൾ കൊണ്ടും വില കിട്ടാതെയും, കൃഷി നാശംവന്നും കാർഷിക വായ്പകൾ തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യത്തിൽ കാർഷിക കടങ്ങൾ എഴുതി തള്ളണം, തണ്ണീർതട -നെൽവയൽ സംരക്ഷണ നിയമഭേദഗതി സർക്കാർ റദ്ദാക്കണ മെന്ന തടക്കമുള്ള ആവശ്യങ്ങൾ കർഷക കൂട്ടായ്മ സർക്കാരിനോടാവശ്യപ്പെട്ടു,                                      കൽപ്പറ്റ ,മാനന്തവാടി, പുൽപ്പള്ളി എന്നിവടങ്ങളിൽ കർഷക കൺവെൻഷനുകൾ സംഘടിപ്പിക്കുവാനും ,കർഷകരുടെ അവകാശപത്രിക തയ്യാറാക്കാനും, പാർലമെന്റു സ്ഥാനാസ്ഥികളുമായി കർഷക മുഖാമുഖം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. തണൽ ഡയറക്ടർ എസ് .ഉഷയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മയിൽ രാജേഷ് തിരുനെല്ലി, ടി.ശിവരാജ്, എം .ബാബുരാജ്, എൻ.ബാദുഷ, സി.ഡി, സുനീഷ്, സി.എസ്.ഗോപാലകൃഷ്ണൻ, തോമസ് അമ്പലവയൽ, ഗംഗാധരൻ, ശ്രീധരൻ, ബഷീർ നായ്ക്കുട്ടി, സുലോചന രാമകൃഷ്ണൻ ,തുടങ്ങിയവർ പ്രസംഗിച്ചു


     വയനാട്  ലോക്സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പിനു ഉപയോഗിച്ച മുഴുവന്‍ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ  വോട്ടെണ്ണല്‍ കേന്ദ്രങ്ങത്തിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റി. സ്ട്രോങ് ...
Read More
     ജില്ലയില്‍  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗിന് കാരണമായത് ജനങ്ങളുടെ ഉയര്‍ന്ന ജനാധിപത്യബോധമാണെന്ന്  ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ ഉത്സവമാക്കി തീര്‍ത്ത മുഴുവന്‍ ...
Read More
കാറുകൾക്ക് മുകളിൽ  മരം കടപുഴകി വീണു രണ്ടു കാറുകൾ തകർന്നുകൽപ്പറ്റ: കൽപ്പറ്റയിൽ വൈകിട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും  മരം കടപുഴകി വീണു. കൽപ്പറ്റ ലിയോ  ആശുപത്രിക്ക് സമീപം ...
Read More
വയനാട്ടിൽ പോളിംഗ് ശതമാനം ഉയർന്നു:   സർവ്വകാല റെക്കോർഡായി   80.27 ശതമാനം. സി.വി.ഷിബുകൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച വയനാട് പാർലമെന്റ് മണ്ഡലത്തിൽ  അവസാന കണക്കിൽ പോളിംഗ് ശതമാനം ...
Read More
കൽപ്പറ്റ: ഒരു കല്യാണ വീട്ടിൽ കയറി വരുന്ന പ്രതീതിയാണ് മാനന്തവാടി വെള്ളമുണ്ട സെന്റ് ആൻസ് പോളിംഗ് സ്റ്റേഷനിലേക്ക് കയറിവന്ന വോട്ടർക്ക് ആദ്യം അനുഭവപ്പെട്ടത്. . കുലച്ച വാഴയും, ഇളനീർ കുലയും, കുരുത്തോല തോരണവും ...
Read More
പുതുശേരിക്കടവ്: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ 26 ന് (വെള്ളി) ആരംഭിക്കും. വിവിധ ആത്മീയാഘോഷളോടെ 28 ന് സമാപിക്കും.   26 ...
Read More
ബത്തേരി:    വള്ളുവാടിയില്‍  വാച്ചറെ ആക്രമിച്ച കടുവ  വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് വള്ളുവാടിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. നാല് വയസ്സുള്ള ...
Read More
കൽപ്പറ്റ: ജനാധിപത്യത്തിന്റെ ശക്തി വിളിച്ചോതിയ വിധിയെഴുത്ത് ദിനത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കനത്ത പോളിംഗ്. ഇന്നലെ രാത്രി ഒമ്പതുവരെ 10,84,558 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 79.87 ശതമാനം പോളിംഗ്.  ...
Read More
 .സി.വി.ഷിബു. കൽപ്പറ്റ: കേരളത്തിൽ  ഏറ്റവും കുടുതൽ സ്ഥാനാർത്ഥികളും ഏറ്റവും കുറവ് വോട്ടർമാരും ഉള്ള പാർലമെന്റ് മണ്ഡലമായ വയനാട്ടിൽ വോട്ട് ബഹിഷ്കരണ ആഹ്വാനവും മാവോയിസ്റ്റ് ഭീഷണിയും നിലനിൽക്കെ കനത്ത പോളിംഗ് ...
Read More
കൽപ്പറ്റ:        പോളിംഗ് ബൂത്തുകളില്‍ മൂന്നാം കണ്ണൊരുക്കി കേരള ഐ.ടി മിഷന്‍. ജില്ലയിലെ 23 പ്രശ്‌നബാധിത ബൂത്തുകളിലാണ് അക്ഷയ സംരംഭകരുടെ സഹായത്തോടെ വെബ്കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത് ...
Read More

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *