May 30, 2026

ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് വാർഷികാഘോഷം നടത്തി.

0
IMG-20190330-WA0045
By ന്യൂസ് വയനാട് ബ്യൂറോ
  വൈത്തിരി: ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ്  24 þമത് വാർഷികാഘോഷം വൈത്തിരി വില്ലേജ് റിസോർട്ടി ൽ നടന്നു.  സംസ്ഥാന സോഷ്യൽ വെൽഫയർ ബോർഡ് ചെയർപേഴ്സൺ ഡോ. ഖമറൂന്നീസ അൻവർ  വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഓറിയന്റൽ ഗ്രൂപ്പ്്ഓഫ് എജുക്കേഷൻ ഇന്റ്റ്റിറ്റ്യുഷൻ ചെയർമാൻ  ആൻറ് മാനേജിങ് ട്രസ്റ്റി എൻ കെ മുഹമ്മദ് അധ്യക്ഷനായി.  ഫ്ളോട്ടൽ ഫിഷ് ഇന്റർനാഷണൽ ബീച്ച് റിസോർട്ട് ഡയറക്ടർ ഡോ മുനവർ, റിട്ട. ജഡ‌്ജ‌് നിസാർ, സഫർ മുഹമ്മദ‌്എന്നിവർ മുഖ്യാതിഥിയായിരുന്നു.  ഓറിയന്റൽസ്കൂൾഓഫ് ഹോട്ടൽ മാനേജ്മെന്റ് വൈസ് പ്രിൻസിപ്പാൾ വിനു ജോർജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.  വൈത്തിരി വില്ലേജ് റിസോർട്ട് സെയിൽസ് മാർക്കറ്റിങ് ഡയറക്ടർ സിദ്ധാർത്ഥ് വർമ്മ, വൈത്തിരി വില്ലേജ് റിസോർട്ട് ഡയറക്ടർ വിന്നി മുഹമ്മദ്, ഓറിയന്റൽ  കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെന്റ് പ്രിൻസിപ്പാൾ കെ ഷാജി, ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് അഡീഷണൽ വൈസ് പ്രിൻസിപ്പാൾ വി എസ് സിയാവുദ്ദീൻ എന്നിവർ സംസാരിച്ചു. ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ്  പ്രിൻസിപ്പൾ ഡോ. കെ സി റോബിൻസ് സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ  പി എം ആഷിഖ്  നന്ദിയും പറഞ്ഞു.  ചടങ്ങിൽ കോളേജ് മാഗസിൻ യൂഫോറിയ പ്രകാശനം ചെയ്തു. ഹോട്ടൽ മാനേജ്മെന്റിലെ മികച്ച ഡിപ്പാർട്ട്മെന്റായി  ബിഎസ‌്സി എച്ച‌് ആൻഡ‌് എച്ച‌് എ യും   ആർട്സ് വിഭാഗത്തിലെ മികച്ച ഡിപ്പാർട്ട്മെന്റായി ബി എ മാസ‌് കമ്യൂണിക്കേഷൻ ആൻഡ‌് ജർണലിസം വിഭാഗത്തെും തെരഞ്ഞെടുത്തു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *