നിർമാണം കഴിഞ്ഞ ഉടൻ പേര്യ റോഡ് തകർന്നു; നിർമാണത്തിലെ അപാകതക്കെതിരെ പ്രതിഷേധം
മാനന്തവാടി ∙ ഏറെ നാളത്തെകാത്തിരിപ്പിന് ശേഷം ജനകീയ സമരങ്ങളുടെയും വ്യാപക
പ്രതിഷേധങ്ങളുടെയും ഫലമായി നവീകരണം പൂര്‍ത്തിയാക്കിയ മാനന്തവാടി–പേര്യ
റോഡ് മാസങ്ങൾക്കകം തകരുന്നു. വീതി കൂട്ടലും കലുങ്ക് നിർമാണവും അടക്കമുള്ള
റോഡ് നവീകരണത്തിന് ശേഷം റീ ടാറിങ് നടന്ന് 4 മാസം കഴിയും മുൻപ് പല
സ്ഥലങ്ങളിലും റോഡ് പൊളിഞ്ഞ് തുടങ്ങി. സൈഡരികിൽ വലിയ കുഴികളും രൂരം
കൊണ്ടിട്ടുണ്ട്. പേര്യ ചന്ദനത്തോട് ഭാഗത്ത് പാതി പണിത് ഫാറൂഖ് കമ്പനി
ഉപേക്ഷിച്ച കലുങ്കിലൂടെ യാത്ര ദുഷ്കരമായിരിക്കയാണ്. ടാറിങ് പൂര്‍ത്തിയായി
എങ്കിലും ഒരിടത്തും സുരക്ഷാ മുന്നറിയിപ്പോ സിഗ്നല്‍ ബോർഡുകളോ
സ്ഥാപിക്കാതിനാല്‍ കഴിഞ്ഞ 4 മാസത്തിനകം 30 ല്‍ ഏറെ അപകടങ്ങൾ ഇൗ റോഡിൽ
നടന്നു. 3 ജീവനുകൾ നഷ്ടമായ അപകടങ്ങളിൽ നിരവധി പേര്‍ക്ക്
പരുക്കേല്‍ക്കുകയും ചെയ്തു. എന്നിട്ടും ഇക്കാര്യത്തിൽ അധികാരികൾ അവഗണന
തുടരുകയാണ്. പല സ്ഥലങ്ങളിലും വീതി കുറവുള്ളതും അപകട സാധ്യത
ഉയർത്തുന്നുണ്ട്.
നിലവാരമില്ലാത്ത ടാറിങ് മൂലം പ്രളയത്തിന് മുൻപ് തന്നെ റോഡ് തകര്‍ന്ന്
തുടങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു. നിർമാണത്തിലെ അഴിമതിയെകുറിച്ച്
അന്വേഷിക്കണമെന്നും ഉത്തരവാദിളുടെ ചെലവിൽ റോഡ് ഗതാഗതയോഗ്യമാക്കണമെന്നും
ആവശ്യം ഉയർന്നിട്ടുണ്ട്.





Leave a Reply