പെപ്പർ ടൗൺ റോട്ടറി ക്ലബ്ബിന്റെ വുമൺ എംപവേർഡ് ചെയർപേഴ്സണായി ദീപാ ഷാജി
പുൽപ്പള്ളി : റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ വനിതാ ശാക്തീകരണ പദ്ധതിയായ ‘മൈ സിറ്റി വുമൺ എംപവേർഡ് സിറ്റി’യുടെ ക്ലബ് ചെയർപേഴ്സണായി റൊട്ടേറിയൻ ദീപാ ഷാജിയെ തെരഞ്ഞെടുത്തു. സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലുള്ളസാമൂഹിക പങ്കാളിത്തവും, 18 വയസ്സിന് താഴെ കിടപ്പുരോഗികളായ കുഞ്ഞുങ്ങൾക്ക് വേണ്ടി കർമ്മ അവാർഡ് ജേതാവ് ഷീബ അമീറിനാൽ സ്ഥാപിതമായ സൊലേസ് സ്വാന്തന പ്രവർത്തനങ്ങളുടെ ഭാഗ ഭാഗ്യത്വവും പരിഗണിച്ചാണ് പെപ്പർ ടൗൺ റോട്ടറി ക്ലബ് ദീപാ ഷാജിയെ തെരഞ്ഞെടുത്തത്.
റോട്ടറി മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ ഡോ. രാജേഷ് സുഭാഷ്, ഡോ. സലീം (അസി. ഗവർണ്ണർ), തോമസ് വി.വി. (ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി കോഡിനേറ്റർ), ജി. ജി ആ ർ ക്രിസ്റ്റി പോൾ, പുൽപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്റ് വി.ആർ സതീഷ് സെക്രട്ടറി അരുൺ ജോസ് , റോട്ടറി ക്ലബ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ദീപാ ഷാജിയെ വുമൺ എംപവേർഡ് ചെയർപേഴ്സൺ ആയി തെരഞ്ഞെടുത്തത്. സ്ത്രീകളുടെ ക്ഷേമത്തെ ലക്ഷ്യം വെച്ച് റോട്ടറി ക്ലബ് നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ചുമതലയും ദീപാ ഷാജിക്ക് നൽകി.
പുൽപ്പള്ളി ആലൂർക്കുന്ന് വെള്ളിലാംതടത്തിൽ ഷാജി വി.എം ആണ് ഭർത്താവ്. എയ്ഞ്ചൽ ഷാജി, ഷാരോൺ ഷാജി എന്നിവർ മക്കളാണ്.





Leave a Reply