വയനാട് സ്വദേശിയായ മത പഠന വിദ്യാർത്ഥിയും സുഹൃത്തും തിരൂരിൽ വാഹനാപകടത്തിൽ മരിച്ചു.
മാനന്തവാടി:
വയനാട് സ്വദേശിയായ മത പഠന വിദ്യാർത്ഥി തിരൂരിൽ വാഹനാപകടത്തിൽ മരിച്ചു.
വെള്ളമുണ്ട പത്താംമൈല്‍ ചേക്ക് മൊയ്ദു- സക്കീന ദമ്പതികളുടെ മകന് അബ്ദുള്ള (21) യാണ് മരിച്ചത്. കുറ്റ്യാടി സിറാജുല്‍ ഹുദയിലെ ബിരുദ വിദ്യാര്‍ത്ഥിയായ അബ്ദുള്ളയും സഹപാഠി ഓമശ്ശേരി സ്വദേശി വെണ്ണക്കോട് ഹനാനും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഹനാനും അപകടത്തില്‍ മരിച്ചു.. ഇരുവരും സഞ്ചരിച്ച ബൈക്ക് സ്വകാര്യബസ്സില്‍ തട്ടി ഇരുവരും ബസ്സിനടിയില്‍പെടുകയായിരുന്നു. സഹോദരങ്ങള്‍:
റഹീം, ഉനൈസ്, ഫാത്തിമ, മുഹമ്മദലി .





Leave a Reply