June 20, 2026

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളജില്‍ യു.ഡി.എസ്.എഫ് കരുത്ത് കാട്ടി.

0
By ന്യൂസ് വയനാട് ബ്യൂറോ
കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലുള്ള വയനാട് ജില്ലയിലെ കോളജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയാണ് എം.എസ്.എഫ് ശക്തി തെളിയിച്ചത്. പതിറ്റാണ്ടുകളായി എസ്.എഫ്.ഐ അധികാരം തുടരുന്ന കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളജില്‍ യൂനിയന്‍ ഭരണം നേടിയാണ് യു.ഡി.എസ്.എഫ് കരുത്ത് പ്രകടിപ്പിച്ചത്. പ്രധാന ജനറല്‍ സീറ്റുകളിലും അസോസിയേഷന്‍ പ്രതിനിധികളായും യു.ഡി.എസ്.എഫ് വന്‍മാര്‍ജിനില്‍ വിജയിച്ചു. പോസ്റ്റ് ഗ്രാജുവേഷന്‍ പ്രതിനിധി നറുക്കെടുപ്പിലാണ് പരാജയപ്പെട്ടത്. കോളജ് ചെയര്‍മാനായി ഒ.പി ഷഹീം, ജനറല്‍ സെക്രട്ടറിയായി അമീന്‍ ഫവാസ്, ജോയിന്‍റ് സെക്രട്ടറിയായി പി.ആര്‍ രാകേന്ദു, സ്റ്റുഡന്‍റ് എഡിറ്ററായി മുഹമ്മദ് ഡാനിഷ് എന്നിവരാണ് വിജയിച്ചത്. അന്ന ജോര്‍ജ്ജ്(ബി.കോം), നിഷാന(ഹിസ്റ്ററി), വൈശാഖ്(എകണോമിക്സ്) എന്നിവര്‍ അസോസിയേഷന്‍ റപ്പുകളായും വിജയക്കൊടി നാട്ടി.
എല്ലാകാലവും പച്ചപ്പതാകയുടെ സുവര്‍ണകേന്ദ്രമായ മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളിലും എം.എസ്.എഫ് വിജയക്കൊടി പാറിച്ചു.. റിന്‍ഷാദ്.പി.എം (ചെയര്‍മാന്‍), അരുണ്‍.ടി (യു.യു.സി), റമീസ്.സി.എ (യുയുസി), നഹന ഫാത്തിമ (വൈസ് ചെയര്‍പേഴ്സണ്‍), മുഹമ്മദ് ഹര്‍ഷാദ് (ജനറല്‍ സെക്രട്ടറി), നദ ഫാത്തിമ (ജോ.സെക്ര), സഹല്‍ സലാം.സി.എ (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), മുഹമ്മദ് ഷിബിലി ഇ.കെ (സ്റ്റുഡന്‍റ് എഡിറ്റര്‍), റിന്‍ഷാദ് പഞ്ചാര (ജനറല്‍ ക്യാപ്റ്റന്‍) എന്നിവരാണ് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍.
കൂളിവയല്‍ ഇമാം ഗസ്സാലി കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എസ.എഫ് സംഖ്യം ഇത്തവണയും വിജയം ആവര്‍ത്തിച്ചു. മൊത്തം എട്ട് സീറ്റിലായിരുന്നു മത്സരം ഇതില്‍ രണ്ട് സീറ്റില്‍ യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ എതില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 6 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 5 സീറ്റിലും യു.ഡി എസ്.എഫ് വിജയിച്ചു. ചെയര്‍മാനായി മുഹമ്മദ് ഇഖ്ബാല്‍, വൈസ് ചെയര്‍പെഴ്സണ്‍ സിസിറ ശിവന്‍, ജോയിന്‍റ് സെക്രട്ടറി, റിഫാന എം.എന്‍, മാഗസിന്‍ എഡിറ്റര്‍ ഷഹനാദ്, യു. യു. സി മുഹമ്മദ് ഷംസില്‍ എതിരല്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്ത അജ്മല്‍ സിയാദ്, ജനറല്‍ ക്യാപ്റ്റന്‍, ഫൈനാന്‍സ് അന്‍ഷിഫ് എന്നിവരാണ് ജയിച്ചത്.
നടവയല്‍ സി.എം കോളജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റുകളില്‍ ചെയര്‍മാന്‍, സ്റ്റുഡന്‍റ് എഡിറ്റര്‍ എന്നിവ യു.ഡി.എസ്.എഫ് സഖ്യം നേടി.ചെയര്‍മാനായി മുഹമ്മദ് ത്വയ്യിബ്, സ്റ്റുഡന്‍റ് എഡിറ്ററായി നിജില്‍ വി. റെജി എന്നിവരാണ് വിജയിച്ചത്.
 സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സ കോളേജില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, യുയുസി, തേര്‍ഡ് ഇയര്‍ റപ്പ് എന്നീ സീറ്റുകളില്‍ യുഡിഎസ്എഫ് മികച്ച വിജയം കരസ്ഥമാക്കി. 2 സീറ്റുകള്‍ 10 ല്‍ താഴെ വോട്ടുകള്‍ക്കാണ് തോറ്റത്. ഒരു സീറ്റ് ടോസിനാണ് നഷ്ടപ്പെട്ടത്. വര്‍ഷങ്ങളായി യൂണിയന്‍ ഭരിക്കുന്ന പഴശ്ശിരാജ കോളേജില്‍ ചെയര്‍മാന്‍ സീറ്റില്‍ യുഡിഎസ്എഫ് സ്ഥാനാര്‍ഥി അജയ് കെ എസ് വിജയിച്ചു. ചെയര്‍മാന്‍ സീറ്റ് പരാജയപ്പെട്ടതോടെ യുഡിഎസ്എഫ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അക്രമണങ്ങള്‍ അഴിച്ചുവിട്ടതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടു..
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്‍റെ നോമിനേഷന്‍ പൂര്‍ത്തിയായ ഉടനെ ലക്കിടി ഓറിയന്‍റെഡ് കോളേജില്‍ എംഎസ്എഫിലെ മുഹമ്മദ് നാഇഫ് യുയുസിയായും,ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായി അജ്നാസും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുട്ടില്‍ ഡബ്ല്യു എം ഒ കോളേജില്‍ എക്കണോമിക്സ്, ഫിസിക്സ്, ബിസിഎ അസോസിയേഷന്‍ സെക്രട്ടറിമാരും മൂന്ന്-രണ്ട് വാര്‍ഷ ഡിഗ്രി റെപ്രസന്‍റേറ്റീവ്  സീറ്റുകളും എതിരില്ലാതെ എം.എസ്എഫ്  പ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *