May 3, 2024

വിദ്യാർത്ഥികളുടെ ഭാവി നിർണ്ണയത്തിൽ അധ്യാപകരുടെ പങ്ക് നിർണ്ണായകം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

0
മാനന്തവാടി: വിദ്യാത്ഥികളുടെ ഭാവി നിർണ്ണയത്തിൽ അദ്ധ്യാപകരുടെ പങ്ക് ഏറെയാണെന്നും, അദ്ധ്യാപകരുടെ പ്രയത്ന  ഫലമായാണ് പലരും ഉന്നത സ്ഥാനങ്ങളിലെത്തുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ.
പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ദേശീയ അദ്ധ്യാപക ദിനാഘോഷത്തിന്റെ ജില്ലാതല ഉൽഘാടനം പനമരം ടി.ടി.ഐ.യിൽ വെച്ച് നിർവ്വഹിച്ച്കൊണ്ട് പ്രസംഗിക്കുകയായിരുന്നു നസീമ.
ഇലക്ട്രോണിക്സ് യുഗത്തിൽ
നിരന്തരം മാറ്റങ്ങൾ വന്ന് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഇവ ഉൾകൊണ്ട് പ്രവർത്തിക്കാൻ അദ്ധ്യാപകരും വിദ്യാത്ഥികളും തയ്യാറാവണം.
മാനവിക മൂല്യങ്ങൾ ഉയർത്തി കൊണ്ട് വരാൻ അദ്ധ്യാപകരും വിദ്യാത്ഥികളും ഒറ്റകെണ്ടായി പ്രവർത്തിക്കണം.
ഇന്നത്തെ തലമുറയെ വാർത്തെടുക്കുന്ന അദ്ധ്യാപകർ നാളത്തെ തലമുറയെ വാർത്തെടുക്കുന്നവരായി വിദ്യാത്ഥികളെ ഉയർത്തി കൊണ്ട് വരണമെന്ന് നസീമ പറഞ്ഞു.
കുടുംബത്തെയും, സമൂഹത്തെയും ജനങ്ങളെയും സ്നേഹിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുന്ന അ ദ്ധ്യാപകരെ ബഹുമാനിക്കാനും ആദരിക്കാനും നാം തയ്യാറാവണമെന്നും അവർ പറഞ്ഞു.
 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.കെ.അസ്മത്ത്.വി.ദേവകി, കെ.മിനി, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ക്യഷ്ണൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി അലക്സാണ്ടർ, പ്രസംഗിച്ചു.സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളെയും, ആദരിക്കുകയും, അദ്ധ്യാപക വിദ്യാത്ഥികളുടെ കലാപരിപാടികളും നടത്തപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *