July 16, 2026

തിരുനെല്ലിയില്‍ മാന്‍വേട്ട: മൂന്ന് പേർ കോടതിയിൽ കിഴടങ്ങി.

0
20190907_181419.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി::തിരുനെല്ലി അപ്പപാറയില്‍ മാനിനെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കുന്നതിനിടെ വനം വകുപ്പിനെ വെട്ടിച്ച് രക്ഷപ്പെട്ട  വേട്ട സംഘത്തിലെ  മൂന്ന് പേർ മാനന്തവാടി കോടതിയിൽ കീഴടങ്ങി.ആർഎസ്എസ് ജില്ലാ ശാരീരിക് പ്രമുഖ് തവിഞ്ഞാൽ വിമലാനഗർ വെള്ളരി സുരേഷ് (40) വെള്ളരി വിനോദ് (36) ആലക്കമുറ്റം ബാലൻ (46) എന്നിവരാണ് ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ മാനന്തവാടി കോടതിയിൽ കിഴടങ്ങിയാത്.സെപ്തംബർ 4ന് രാവിലെയാണ് തിരുനെല്ലി അപ്പപാറ ആകൊല്ലി എസ്റ്റേറ്റിന് സമീപം വനത്തിൽ വെച്ച് ഇവർ ഉൾപ്പെടെയുള്ള സംഘം പുള്ളിമാനിനെ വേട്ടയാടിയത്.സംഭവ ദിവസംതന്നെ ആലക്കാമുറ്റം രാമന്‍(46) നെ അറസ്റ്റ് ചെയ്തിരിന്നു. ഇന്നലെ കോടതിയിൽ കിഴsങ്ങിയാതിൽ രാമന്റെ സഹോദരനാണ് ബാലൻ. ഇനിയും മൂന്ന് പ്രതികൾ കൂടി പിടിയാലകനുണ്ട്. കോടതിയിൽ കിഴടങ്ങിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് കോടതിയെ സമീപിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *