മിന്നൽ ബസ് അപകടത്തിൽപ്പെട്ടു: യാത്രകൾക്ക് നിസ്സാര പരിക്ക്.
പനമരം:
തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് – മിന്നൽ ബസ്സാണ് അപകടത്തിൽപെട്ടത്. വ്യാഴാഴച പുലർച്ചെ പനമരം പാലത്തിന് സമീപം നടയിലാണ് സംഭവം. അമിത വേഗത്തിൽ എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് തകർത്ത് റോഡരികിലെ ചാലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. അപകടത്തിൽ കുറച്ച് യാത്രക്കാർക്ക് പരിക്കേറ്റു.ആരുടെയും പരിക്ക് സാരമുള്ളതല്ല.




Leave a Reply