October 23, 2026

പ്രകൃതി വിരുദ്ധ പീഡനം: യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : നാലര വയസ്സുകാരനായ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ .

തിരുനെല്ലി  സ്റ്റേഷൻ പരിധിയിലാണ് ബാലനെ  പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.   ഉണ്ണി എന്ന രാജേഷ് (29) ആണ് അറസ്റ്റിലായത്. തിരുവോണ ദിവസമായിരുന്നു സംഭവം  നടന്നത്. കുട്ടിയെ കാണ്മാനില്ലാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ രാജേഷിനൊപ്പം കണ്ടെത്തുകയായിരുന്നു.

 എസ്.ഐ ജയപ്രകാശും സംഘവും അറസ്റ്റ് ചെയ്ത
 പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ രാജേഷിനെ  റിമാൻഡ് ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *