വയനാട്ടിലെ തൊഴില്‍ മേഖലയിലെ സ്തംഭനങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം: ഐ എന്‍ ടി യു സി
കല്‍പ്പറ്റ: തോട്ടം മേഖലയിലെ കൂലി വര്‍ധിപ്പിക്കുന്നതിനുള്ള കാലാവധി കഴിഞ്ഞിട്ടും കൂലി വര്‍ധിപ്പിക്കാതെ പി എല്‍ സി യോഗങ്ങളുടെ തിയ്യതി വെച്ച് ഓരോ യോഗങ്ങളും മാറുകയെന്നല്ലാതെ തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഐ എന്‍ ടി യു സി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. മോട്ടോര്‍ തൊഴില്‍ മേഖലയില്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ച പിഴകള്‍ അടിയന്തരമായി റദ്ദ് ചെയ്യണമെന്നും, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ നടത്തുന്ന കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് പി പി ആലി അധ്യക്ഷത വഹിച്ചു. കെ സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പി കെ അനില്‍കുമാര്‍, സി പി വര്‍ഗീസ്, പി കെ കുഞ്ഞിമൊയ്തീന്‍, ബി സുരേഷ്ബാബു, ടി എ റെജി, പി എന്‍ ശിവന്‍, സി ജയപ്രസാദ്, മോഹന്‍ദാസ് കോട്ടക്കൊല്ലി, ഗിരീഷ് കല്‍പ്പറ്റ, എം എ ജോസഫ്, ഉമ്മര്‍ കുണ്ടാട്ടില്‍, കെ എം വര്‍ഗീസ്, ഷൈനി ജോയി, കബീര്‍ കുന്നമ്പറ്റ, കെ കെ രാജേന്ദ്രന്‍, നജീബ് പിണങ്ങോട്, സാലി റാട്ടക്കൊല്ലി എന്നിവര്‍ സംസാരിച്ചു.





Leave a Reply