June 21, 2026

വയനാട് മെഡിക്കൽ കോളേജ് തലപ്പുഴ ബോയിസ് ടൗണിൽ ആരംഭിക്കണമെന്ന് മാനന്തവാടി വികസന സമിതി.

0
IMG-20190924-WA0237.jpg
By ന്യൂസ് വയനാട് ബ്യൂറോ
നിർദ്ദിഷ്ട  വയനാട് മെഡിക്കൽ കോളേജ് ആരോഗ്യ വകുപ്പിന്റെ കൈവശമുള്ള തലപ്പുഴ ബോയിസ് ടൗണിൽ ആരംഭിക്കണമെന്ന് മാനന്തവാടി വികസന സമിതി. കോടി ക്കണക്കിന് രൂപ ചിലവഴിച്ച് സ്വകാര്യ വ്യക്തിയുടെ ഭൂമി വാങ്ങുന്നത് ജനവഞ്ചനയെന്നും വികസന സമിതി. സ്വാകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുത്താൽ അതിനെതിനെ ഹൈകോടതിയെ സമീപിക്കുമെന്നും വികസന സമിതി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മെഡിക്കൽകോളേജിന്അനുയോജ്യമായ 65 ഏക്കർ സ്ഥലം ആരോഗ്യ വകുപ്പിന്റെ കയ്യിലിരിക്കെ, പൊന്നും വിലക്ക് മറ്റു സ്ഥലങ്ങൾ തേടി പോകുന്നത് ജനനന്മക്കായിട്ടല്ല, ഭൂമാഫിയയെ സംരക്ഷിക്കുവാൻ വേണ്ടി മാത്രമാണെന്ന് മാനന്തവാടി വികസന സമിതി കുറ്റപ്പെടുത്തി. വയനാട്ടിൽ നൂറ് കണക്കിന് ഏക്കർ റവന്യൂ ഭൂമിയും നിലനിൽക്കെ  സ്വകാര്യ ഭൂമി വാങ്ങുന്നതിനെതിരെ  ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ഭാരവാഹികൾ  പറഞ്ഞു.
താമരശേരി ചുരത്തിൽ സ്ഥിരമായി അനുഭവപ്പെടാറുള്ള ഗതാഗത കുരുക്കിന് പരിഹാരമായി കുറ്റ്യാടി – നിരവിൽപുഴ ചുരത്തിലൂടെയുള്ള ചുരംറോഡ് വികസിപ്പിക്കുകയും ഇതുവഴി മൈസൂരിലേക്ക് കുട്ട വഴി രാത്രിയാത്രാ വിലക്കില്ലത്ത ദേശിയ പാത ആരംഭിക്കണമെന്നും മനന്തവാടി വികസന സമിതി ആവശ്യപ്പെട്ടു വാർത്താ സമ്മേളനത്തിൽ ഇ.ഡി ജോസഫ്, ബെസി പാറയ്ക്കൽ, ജസ്റ്റിൻ ചെഞ്ചട്ടയിൽ, ഷാജൻ ജോസ്, അഡ്വ.പി.ജെ ജോർജ്ജ്, ജോണി അറയ്ക്കൽ,ജലിൽ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *