ഗാഡ് ഗിൽ അതിജീവനത്തിന്റെ ആശങ്കകൾ സെമിനാർ 28 ന് മാനന്തവാടിയിൽ
മാനന്തവാടി – തുടർച്ചയായ പ്രളയങ്ങളുടെയും മണ്ണിടിച്ചിലിന്റെയും നടുവിൽ നിൽക്കുന്ന വയനാടൻ ജനതയുടെ ആശങ്ക അകറ്റാനായി മാനന്തവാടി സോളിഡാരിറ്റി ലൈബ്രറിയും മാനന്തവാടി സഹകരണ കോളേജും സംയുക്തമായി ഗാഡ്ഗിൽ അതിജീവനത്തിന്റെ ആശങ്കകൾ എന്ന പേരിൽ സെപ്തം 28ന് സെമിനാർ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 10ന് കോളേജ് അങ്കണത്തിൽ നടക്കുന്ന സെമിനാറിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഹരീഷ് വാസുദേവൻ വിഷയാവതരണം നടത്തും.പ്രൊഫ. ചാക്കോ ക ളാം പറമ്പിൽ ജില്ല പഞ്ചായത്തംഗം എ.. എൻ.പ്രഭാകരൻ, കെ.ഇ.വിനയൻ എന്നിവർ സംസാരിക്കും. മാധ്യമ പ്രവർത്തകൻ എം.കമൽ മോഡറേറ്ററായിരിക്കും. വാർത്തസമ്മേളനത്തിൽ സോളിഡാരിറ്റി പ്രസി.അശോകൻ ഒഴക്കോടി; സെക്രട്ടറി ബിനു മാസ്റ്റർ, പ്രോഗ്രാം കൺവീനർ മനോജ് പട്ടേട്ട് എന്നിവർ പങ്കെടുത്തു






Leave a Reply