ഗാഡ് ഗിൽ അതിജീവനത്തിന്റെ ആശങ്കകൾ: സെമിനാർ ശ്രദ്ധേയമായി
മാനന്തവാടി – പ്രളയ പശ്ചാത്തലത്തിൽ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ സാധ്യതകൾ ചർച്ച ചെയ്ത അതിജീവനത്തിന്റെ ആശങ്കകൾ എന്ന വിഷയത്തിലുള്ള സെമിനാർ ശ്രദ്ധേയമായി.മാനന്തവാടി സോളിഡാരിറ്റി ലൈബ്രറിയും കോഓപ്പറേറ്റീവ് കോളേജും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ അഡ്വ. ഹരീഷ് വാസുദേവൻ വിഷയാവതരണം നടത്തി.ഗാഡ്ഗിൽ പശ്ചിമഘട്ട സംരക്ഷണത്തിനാവശ്യമായ നിർദ്ദേശങ്ങൾ മാത്രമാണ് സമർപ്പിച്ചതെന്നും നടപ്പിലാക്കണമെന്നാവിശ്യപ്പെട്ടിരുന്നില്ലെന്നും ഹരീഷ് പറഞ്ഞു. റിപ്പോർട്ട് വായിച്ചു നോക്കാത്തവരാണ് റിപ്പോർട്ടിനെ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിട്ട. പ്രൊഫ.ചാക്കോ കളാംപറമ്പിൽ മറു വാദമുയർത്തി സംസാരിച്ചതോടെ ചർച്ചകൾക്ക് കൊഴുപ്പേകി. ജില്ലാ പഞ്ചായത്ത് മെമ്പർ എ എൻ.പ്രഭാകരൻ സംസാരിച്ചു. മാധ്യമ പ്രവർത്തകൻ കമൽ മംഗലശ്ശേരി മോഡറേറ്ററായിരുന്നു. പി.കെ.സുധീർ സ്വഗതവും അശോകൻ ഒഴക്കോടി നന്ദിയും പറഞ്ഞു. പരിസ്ഥിതി പ്രവർത്തകനായിരുന്ന സുധീഷ്കരിങ്ങാരിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനായി വരച്ച ചിത്രങ്ങളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു..




Leave a Reply