കുടുംബശ്രീ ജില്ലാ കലോത്സവം: സുൽത്താൻ ബത്തേരി സി.ഡി.എസ്സിന് ഓവറോൾ കിരീടം
കുടുംബശ്രീ ജില്ലാ കലോത്സവം: സുൽത്താൻ ബത്തേരി സി.ഡി.എസ്സിന് ഓവറോൾ കിരീടം.
അരങ്ങ് ജില്ലാ കലോത്സവത്തിൽ സുൽത്താൻ ബത്തേരി സി.ഡി.എസ് കിരീടം നേടി. മത്സരത്തിൽ സ്റ്റേജ്, സ്റ്റേജിതര ഇനങ്ങളിലായി 87 പോയിന്റ് നേടി വ്യക്തമായ ലീഡോടെയാണ് ബത്തേരി ചാമ്പ്യൻമാരായത്. നൃത്ത ഇനങ്ങളിലും നാടകത്തിലും ഒന്നാം സ്ഥാനം നേടിയതാണ് ബത്തേരിക്ക് തുണയായത്. ശക്തമായ മത്സരത്തിൽ വെള്ളമുണ്ടയെ പിന്തള്ളി ആതിഥേയരായ മുട്ടിൽ സി.ഡി.എസ് രണ്ടാംസ്ഥാനം നേടി. വേങ്ങപ്പള്ളി സി.ഡി.എസ്സിലെ സരസ്വതി വ്യക്തിഗത ചാമ്പ്യനുള്ള കലാപ്രതിഭ പട്ടം നേടി.ജേതാക്കൾക്ക് മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ഭരതൻ, വൈസ് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ ,ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. സാജിത തുടങ്ങിയവർ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി.
ഒ.സരോജിനി, ആയിഷപള്ളിയാൽ, പി.ആർ.ബിന്ദു എന്നവർ പ്രസംഗിച്ചു.





Leave a Reply