വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ നടത്തി.
കേന്ദ്ര സർക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി ബില്ല് 2020 പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ. എൻ.ടി.യു.സി. )
കൽപ്പറ്റ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ ധർണ്ണ നടത്തി.
വൈദ്യുതി മേഖലയിലെ സ്വകാര്യ വൽക്കരണം അവസാനിപ്പിക്കുക, തൊഴിൽ സമയം ദീർഘിപ്പിക്കുന്നത് പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് നിർത്തുക തുടങ്ങിയ വിവിധ
ആവശ്യങ്ങളും ഉന്നയിച്ചു.
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ. എൻ.ടി.യു.സി. ) ജില്ലാ പ്രസിഡണ്ടും മുൻ എം.എൽ.എ.യുമായ
എൻ.ഡി. അപ്പച്ചൻ സമരം ഉദ്ഘാടനം ചെയ്തു.
പ്രഥമ പ്രധാനമന്ത്രി സ്ഥാപിച്ച പൊതു മേഖലാ സ്ഥാപനങ്ങൾ മുഴുവൻ മോദി സർക്കാർ വിറ്റു തുലക്കുകയാണ് . ഇത്തരം നടപടികൾക്കെതിരെ ചെറുവിരൽ അനക്കി പ്രതിഷേധിക്കാതെ സി.പി.എമ്മും സി.പി.ഐ.യു. മൗനം പാലിക്കുകയാണ്.
വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ കോവിഡ് കാലത്ത് കൊള്ള നടത്തുകയാണന്ന് അദ്ദേഹം ആരോപിച്ചു.
വൈദ്യുതി നിയമ ഭേദഗതി ബിൽ തൊഴിലായി വിരുദ്ധവും ക്രോസ് സബ്സിഡി ഇല്ലാതാക്കുന്നതുമാണന്ന് സമരക്കാർ ആരോപിച്ചു.
ഡിവിഷൻ പ്രസിഡണ്ട് പി.ജി. രമേശൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജോയിന്റ് ബ സെക്രട്ടറി കെ.എം. ജംഹർ,
ജില്ലാ ട്രഷറർ എൽദോ കെ. ഫിലിപ്പ്, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. മോഹൻദാസ് , തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply