വിദ്യാഭ്യാസ മന്ത്രിയുടെത് തെറ്റായ അവകാശവാദം:എംഎസ്എഫ്
കൽപ്പറ്റ:വയനാട് ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പാഠപുസ്തകം വിതരണം നടത്തി എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വീഴ്ച മറച്ചു പിടിക്കാൻ നടത്തിയ അവകാശവാദം മാത്രമാണ്.ജില്ലയിലെ സ്കൂളിൽ പൂർണ്ണമായി പുസ്തകങ്ങൾ എത്തിയിട്ട് പോലുമില്ല.അവിടയാണ് മന്ത്രി പുസ്തക വിതരണം പൂർത്തിയാക്കി എന്ന് അവകാശപ്പെടുന്നത്.ഈ ലേക്ക് ഡൗൺ കാലത്ത് വിദ്യാഭ്യാസ വകുപ്പിൽ നടക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങളെ തകർക്കുന്ന അപകടകരമായ പ്രവർത്തികളാണ്.പൂര്‍ത്തിയാകാത്ത
പാഠപുസ്തക വിതരവും,ഒരു മാസം പിന്നിട്ടിടും അപാകതകൾ അവസാനിക്കാത്ത
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍,കാണാതായ പ്ലസ്ടൂ ഉത്തരകടലാസ് വിഷയങ്ങൾ അടക്കം ഉയർത്തി എംഎസ്എഫ് വയനാട് ഡിഡിഇ ഓഫീസ് ഉപരോധിച്ച് വിദ്യാര്‍ഥി വിചാരണ നടത്തി.
ഇത്രയധികം സഘീർണമായി വിദ്യാഭ്യാസം മേഖല കടന്നു പോകുന്ന ഈ സമയത്ത് ജില്ലയിൽ ഡിഡിഇ അടക്കം ഓഫീസ് പ്രധാന
തസ്തികകളിൽ ആരും ഇല്ല.ഓഫീസ് എത്തന്നവരോട് സംസാരിക്കാൻ പോലും ആളില്ലാത്ത അവസ്ഥയിലാണ് ജില്ലയുടെ വിദ്യാഭ്യാസ ആസ്ഥാന ഓഫീസ്.എസ്എസ്എൽസി പരീക്ഷയിൽ വയനാട് ജില്ല സംസ്ഥാനത്ത് ഏറ്റവും പുറകിൽ ആവുന്നതും ഇത്തരത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ജില്ലയിൽ വിദ്യാഭ്യാസം വകുപ്പിന്റെ നാഥനില്ല കളിയാണ്.സംസ്ഥാന സർക്കാരിന്റെ വയനാട്ടിലെ വിദ്യാഭ്യാസ മേഖലയിയേടുളള അവഗണനയുടെ നേർ കാഴ്ചയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ അവസ്ഥ.എംഎസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം പി നവാസ് സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി റമീസ് പനമരം,റിൻഷാദ് മില്ല്മുക്ക്,ജവാദ് പികെ,അമീൻ നായിക്കട്ടി,
ഫായിസ് തലക്കൽ,ഷമീർ ഒടുവിൽ,റമീസ് ചെതലയം,ആഷിഖ് ടി,അജ്മൽ വാകേരി,അഷ്ക്കർ മേപ്പാടി എന്നിവർ നേതൃത്വം നൽകി.





Leave a Reply