April 25, 2024

പാo പുസ്തക വിതരരണം പൂർത്തിയാകുമ്പോഴും കിട്ടാത്തത് ആയിരക്കണക്കിന് പുസ്തകങ്ങൾ – കെ.പി .എസ് .ടി .എ

0
 .
കൽപറ്റ :പുതിയ അധ്യേയന വർഷത്തെ എല്ലാ ക്ലാസ്സിലേക്കുമുള്ള പാo പുസ്തകങ്ങളുടെ ഒന്നാം ഭാഗം വിതരണം പൂർത്തിയായിയെന്ന് അധികാരികളും കെ.ബി.പി.എസ്സും അവകാശപ്പെടുമ്പോൾ വയനാട് ജില്ലയിൽ ഇനിയും മുപ്പത്തി ഒന്നായിരത്തിലധികം പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമായിട്ടില്ലന്ന് കെ.പി.എസ്.ടി എ ജില്ലാ കമ്മിറ്റി. ജില്ലയിലെ 69 സൊസൈറ്റികളിൽ 45 സൊസൈറ്റികളിലെ കണക്ക് ലഭ്യമായപ്പോഴാണിത്. മുഴുവൻ സൊസൈറ്റികളിലേതും ലഭ്യമാകുമ്പോൾ ഇത് നാൽപതിനായിരത്തിലധികമാകുമെന്ന് യോഗം വിലയിരുത്തി.മുൻ വർഷത്തിൽ മിച്ചമുള്ളതും ചില സൊസൈറ്റികളിൽ മിച്ചമുള്ളതും ശേഖരിച്ച് വിതരണം ചെയ്യാനുള്ള ശ്രമമാണ് ജില്ലാ അധികാരികൾ ഇപ്പോൾ നടത്തുന്നത്. ഇതു മൂലം വിതരണം ചെയ്യാത്ത പുസ്തകങ്ങൾക്കും കെ.ബി.പി എസി ന് പണം കിട്ടുന്ന സാഹചര്യമുണ്ടാകും. പുസ്തകങ്ങൾ ഇൻഡൻ്റ് പ്രകാരം സൊസൈറ്റികളിൽ എത്തിച്ച് നൽകാനാണ് കെ.ബി.പി.എസ് കരാർ എടുത്തിട്ടുള്ളത് .അവധി ദിവസങ്ങളിലും 'രാത്രി സമയങ്ങളിലും സൊസൈറ്റി സെക്രട്ടറിമാർ ഇല്ലാത്തപ്പോഴും ലോഡ് എത്തിച്ച് എണ്ണിയെടുക്കാൻ അവസരം നൽകാതെ കുറവു വന്നാൽ എത്തിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് ചെലാൻ ഒപ്പിടുവിച്ച്‌ വാങ്ങുകയായിരുന്നുവെന്ന് സെക്രട്ടറിമാർ പറയുന്നു. ഇതു മൂലം പലരും കൈയ്യിൽ നിന്നും പണമടക്കേണ്ട സാഹചര്യമാണുള്ളത്. ഇനി മറ്റ് സ്ഥലങ്ങളിലെ പുസ്തകങ്ങൾ ശേഖരിച്ച് എടുത്ത് വിതരണം നടത്തണമെങ്കിൽ അതിൻ്റെ ചെലവ് ആര് വഹിക്കുമെന്നതും പ്രശ്നമാണ്. ഓൺലൈൻ ക്ലാസ്സ് തുടങ്ങി രണ്ട് മാസം പിന്നിട്ടിട്ടും പുസ്തകമില്ലാത്തത്പ oനത്തെ സാരമായി ബാധിക്കും.കുട്ടികളെ സഹായിക്കാൻ രക്ഷിതാക്കൾക്കോ, പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്കോ ഇതു മൂലം സാധിക്കില്ല. അതിനാൽ എത്രയും പെട്ടന്ന് പുസ്തകങ്ങൾ അതതു സൊസൈറ്റികളിൽ എത്തിച്ച് കൊടുക്കണമെന്നും വിതരണം നടത്തിയ കെ.ബി.പിഎസ്സിൻ്റെ വീഴ്ച പരിശോധിച്ച് നടപടിയെടുക്കണമെന്നും കെ.പി.എസ്.ടി എ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് സെബാസ്റ്യൻ' പി.ജെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടോമി ജോസഫ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ സുരേഷ് ബാബു വാളാൽ, ഗിരീഷ് കുമാർ പി.എസ്.ജില്ലാ സെക്രട്ടി എം.വി.രാജൻ, എം.വി ഉലഹന്നാൻ, കെ.ജി ജോൺസൺ 'അബ്രാഹം മാത്യു, പ്രദീപ് കുമാർ എം ട്രഷറർനേമിരാജൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *