തുരങ്കപാത വയനാടിന് ദുരന്തമാണ് , പരിസ്ഥിതി – സമൂഹ്യ – സംസ്കാരീക പ്രവർത്തകർ , പ്രക്ഷോഭത്തിലേക്ക്

കൽപ്പറ്റ:വയനാട് ,കോഴിക്കോട് ,
മലപ്പുറം ജില്ലകളുടെ പശ്ചിമ ഘട്ട മല നിരകളുടെ
ജൈവ വൈവിധ്യത്തേയും, ആവാസ വ്യവസ്ഥയേയും തരിപ്പണമാക്കുന്നതായും തുരങ്ക പാത എന്ന് പരിസ്ഥിതി – സാമൂഹ്വ – സംസ്കാരീക പ്രവർത്തകർ ആരോപിച്ചു.
കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന വിപത്തുകളുടെ ആഘാതം കൂട്ടാൻ ഉതകുന്ന തുരങ്ക പാതക്കെതിരെ വൻ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവർത്തക കൂട്ടായ്മയെന്ന് രക്ഷാധികാരി എ.എൻ സലീംകുമാർ, രക്ഷാധികാരി റെജി മാഷ്, കൺവീനർ എം.കെ. ഷിബു എന്നിവർ പറഞ്ഞു.
നവംബർ 3 ന് രാവിലെ 10 മണി മുതൽ മേപ്പാടിയിൽ നടക്കുന്ന ഒപ്പുശേഖരണം ,പ്രകടനം,
പൊതുയോഗം എന്നീ പരിപാടികളിൽ പരിസ്ഥിതി -സാമൂഹ്യ – സംസ്കാരീക മേഖലയിലെ പ്രമുഖർ പങ്കെടുക്കുo.



Leave a Reply