നിര്യാതനായി

നിര്യാതനായി കാട്ടിക്കുളം ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയും, പാൽവെളിച്ചം കൊറ്റംമലയിൽ വീട്ടിൽ ശശിയുടെ മകൻ സജി മോൻ (32)വയസ്സ് നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. മാതാവ്: ഓമന, സഹോദരി: സരിത. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

ജില്ലയില്‍ 605 പേര്‍ക്ക് കൂടി കോവിഡ് : 599 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ജില്ലയില്‍ 605 പേര്‍ക്ക് കൂടി കോവിഡ് : 599 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് 605 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 86 പേര്‍ രോഗമുക്തി നേടി. 599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം…

നാളെ 44 കേന്ദ്രങ്ങളിൽ മെഗാ വാക്സിനേഷൻ

നാളെ 44 കേന്ദ്രങ്ങളിൽ മെഗാ വാക്സിനേഷൻ ജില്ലയില്‍ 45 വയസ്സ് പൂർത്തിയായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ എന്നിവയ്ക്കു പുറമെ മാനന്തവാടി ലിറ്റിൽ ഫ്ലവർ യു. പി. സ്കൂൾ, കമ്മ്യൂണിറ്റി വാക്സിനേഷൻ സെൻറർ പുൽപ്പള്ളി,…

സ്കൂട്ടർ മരത്തിലിടിച്ച് യുവാവ് മരിച്ചു

സ്കൂട്ടർ മരത്തിലിടിച്ച് യുവാവ് മരിച്ചു നീർവാരം ചെറുപുഴ പാലത്തിനു സമീപം സ്കൂട്ടർ മരത്തിലിടിച്ച് യുവാവ് മരിച്ചു. നീർവാരം ചന്ദനകൊല്ലി കോളനി മാരന്റെ മകൻ മണി (45)ആണ് മരിച്ചത്.അമ്മ ചോമി, ഭാര്യ രത്ന, രേഷ്മ, രമ്യ, മഹേഷ്‌ എന്നിവർ മക്കളാണ്. ജിതിൻ മണിയുടെ മരുമകനാണ്

ജില്ലയില്‍ കോവിഡ് വ്യാപനം ദ്രുതഗതിയില്‍

ജില്ലയില്‍ കോവിഡ് വ്യാപനം ദ്രുതഗതിയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് രോഗ വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്നു. മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജില്‍ പഠിക്കുന്ന 25 വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ 10ാം ക്ലാസ് ബി ഡിവിഷനില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 7 നാണ് കുട്ടി അവസാനമായി ക്ലാസില്‍ ഹാജരായത്.…

തുക അടിയന്തരമായി അനുവദിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ സംഷാദ് മരക്കാര്‍

പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക അടിയന്തരമായി അനുവദിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു.പദ്ധതി വിഹിതം മാറ്റിവെക്കാത്തതിനാല്‍ പഞ്ചായത്ത് ഭരണസമിതികള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതും പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ഇടപെടണം. വാര്‍ഡ്തലങ്ങളില്‍ കോവിഡ് പരിശോധന ക്യാമ്പുകള്‍ നടത്തുകയും കോവിഡ്…

പായൽ നിറഞ്ഞ്​ പനമരം പുഴക്ക്​ നിറം മാറ്റം; നാട്ടുകാർ ആശങ്കയൽ

പായൽ നിറഞ്ഞ്​ പനമരം പുഴക്ക്​നിറം മാറ്റം; നാട്ടുകാർ ആശങ്കയൽപനമരം പുഴ നിറംമാറി ഒഴുകുന്നത് നാട്ടുകാരിൽ ആശങ്ക പടർത്തുന്നു. അടുത്ത കാലത്തായി​ പുഴയിൽ പായൽ നിറഞ്ഞ്​ നിറവ്യത്യാസം അനുഭവപ്പെടുകയാണ്​. വേനൽ മഴ പെയ്യുന്നതോടെയാണു ഈ ​പ്രതിഭാസം. വെള്ളത്തിനു മുകളിൽ പാടപോലെ പായൽ കാണുന്നത് നാട്ട്കാരിൽ പരിഭ്രാന്തിയുണ്ടാക്കുന്നു. ആദ്യം വെള്ളം കറുത്തതായിട്ടാണു കണ്ടിരുന്നത്​. പിന്നീടാണു പലതരത്തിലുള്ള നിറങ്ങളിൽ പായൽ…

ഫാമുകളിൽ ഉത്പാദനം കുറഞ്ഞു; കോഴിയിറച്ചി വില കുതിക്കുന്നു

ഫാമുകളിൽ ഉത്പാദനം കുറഞ്ഞു;കോഴിയിറച്ചി വില കുതിക്കുന്നു  ഫാമുകളിൽ ഉത്പാദനം കുറഞ്ഞതോടെ കോഴിയിറച്ചി വില കുത്തനെ ഉയരുന്നു. ജില്ലയിലെ കടകളിൽ 200 മുതൽ 220 രൂപ വരെയാണ് ഒരു കിലോയ്ക്ക്‌ ഈടാക്കുന്നത്. ഒരുമാസം മുമ്പ് 130 രൂപയായിരുന്നു വില. ഒരുമാസത്തിനിടെ നൂറ് രൂപയോളം വർധിച്ചു. ഈസ്​റ്ററിനുശേഷം 30 മുതൽ മുതൽ 50 രൂപ വരെ കൂടി. നാടൻ…

പന്തിപ്പൊയിൽ പാലത്തിൽ അപകടയാത്ര

പന്തിപ്പൊയിൽ പാലത്തിൽ അപകടയാത്രവെളളമുണ്ട: കാലപ്പഴക്കത്തിൽ ദ്രവിച്ച പാലം തകർച്ചയുടെ വക്കിൽ. വെളളമുണ്ട -പടിഞ്ഞാറത്തറപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പന്തിപ്പൊയിൽ (ബപ്പനം) പാലമാണ് അപകട ഭീഷണിയുയർത്തുന്നത്. പന്തിപ്പൊയിൽ ടൗണിനോട് ചേർന്ന പഴയ പാലത്തി​െൻറ കോൺക്രീറ്റ് അടർന്ന് അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിയുമ്പോഴും പുതുക്കിപ്പണിയാൻ നടപടിയില്ല. തൂണി​െൻറയും ബീമുകളുടെയും അടിഭാഗത്തെ കോൺക്രീറ്റ് അടർന്ന് കമ്പികൾ വെളിച്ചത്തായ നിലയിലാണ്. പതിറ്റാണ്ടുകൾ പഴക്കമുളള പാലത്തി​െൻറ കൈവരികളടക്കം…

ബ്ലൂ അമ്പർല ഡേ ക്ക് ബത്തേരിയിൽ തുടക്കമായി

ബ്ലൂ അമ്പർല ഡേ ക്ക് ബത്തേരിയിൽ തുടക്കമായി ആണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണത്തിനെതിരെ ബ്ലു അമ്പര്‍ല ഡേ പരിപാടിക്ക് ബത്തേരിയില്‍ തുടക്കമായി. ശ്രേയസ്സ് ബത്തേരിയും, ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബട്ടര്‍ ഫ്‌ളൈന്യൂവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ബോധവല്‍ക്കരണ്്ത്തിന്റെ ഭാഗമായി ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള തെരുവുനാടകവും അവതരിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളേജ് എച്ച്.ഒ.ഡി സേവ്യര്‍കുട്ടി ഫ്രാന്‍സിസ്…