April 27, 2026

‘ ഇന്ത്യയിലെ ജനങ്ങൾ’; ഭരണഘടനാ പ്രഭാഷണ പരമ്പര

0
IMG_20211209_131141.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: എഴുപത്തി രണ്ടാം ഭരണഘടനാ ദിനത്തിന്റെയും എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാചരണങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രസക്തിയും പ്രാധാന്യവും കുട്ടികളിലേക്കും യുവജനങ്ങളിലേക്കും, മുതിർന്നവരിലേക്കും എത്തിക്കുന്നതിനായി പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. നാം ഇന്ത്യയിലെ ജനങ്ങൾ  എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി കേരളമൊട്ടാകെ സ്കൂളുകളിലും കോളേജുകളിലുമായി 73 വേദികളിലാണ് പ്രഭാഷണങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. പൊതുജനങ്ങൾക്കായി ക്ലബ്ബുകൾ, വായനശാലകൾ, സാംസ്കാരിക സംഘടനകൾ എന്നിവിടങ്ങളിലും പ്രഭാഷണം നടത്താൻ ആലോചനയുണ്ട്. എല്ലായിടങ്ങളിലും ഭരണഘടനയുടെ ആമുഖ പ്രതിജ്ഞയോടെയാണ് പ്രഭാഷണം ആരംഭിക്കുന്നത്. എസ്. സി. ഇ. ആർ. ടി മുൻ റിസർച്ച് ഓഫീസറും, എഴുത്തുകാരനും പൊളിറ്റിക്കൽ സയൻസ് അധ്യാപകനുമായ കെ.വി. മനോജാണ് പ്രഭാഷകൻ. നെഹ്റു യുവകേന്ദ്ര യു. എൻ. വി. ജില്ലാ യൂത്ത് ഓഫീസർ ഡോ: ആർ. എസ് ഹരിയാണ് പ്രഭാഷണ പരമ്പരയുടെ സംസ്ഥാനതല ഓർഗനൈസിങ് സെക്രട്ടറി.
ഗോത്രവിഭാഗങ്ങളിലെ ഇരുപത്തിയഞ്ചുപേരടങ്ങുന്ന കുട്ടികളുടെ കൂട്ടായ്മയാണ് പ്രഭാഷണ പരമ്പരയുടെ സംഘടനം നിർവഹിക്കുന്നത്. അന്തർദേശീയ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ന് കൽപ്പറ്റ ഗവൺമെന്റ് കോളേജിൽ പ്രിൻസിപ്പൽ ഷാജു തദ്ദേവൂസിന്റെ അധ്യക്ഷതയിൽ ടി.സിദ്ദിഖ് എം.എൽ.എ പ്രഭാഷണ പരമ്പര ഉദ്ഘാടനം മുഖ്യാതിഥിയാവും. നെഹ്റു യുവകേന്ദ്രയും കൽപ്പറ്റ ഗവ: കോളേജിലെ ചരിത്ര വകുപ്പും സംയുക്തമായാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *