സംസാരിക്കുന്ന സാന്താക്ലോസിനെ നിര്‍മിച്ച് പഴശ്ശിരാജാ കോളേജിലെ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍
പുല്‍പ്പള്ളി: സംസാരിക്കുന്ന സാന്താക്ലോസിനെ നിര്‍മിച്ച് പഴശ്ശിരാജ കോളേജ് മാസ്സ് കമ്മ്യൂണിക്കേഷന്‍ & ജേർണലിസം വിഭാഗം വിദ്യാര്‍ത്ഥികള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റേയും നൂതന സാങ്കേതികവിദ്യയുടേയും സഹായത്തോടെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അനില്‍കുമാര്‍ കെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. കോളേജ് സി.ഇ.ഒ ഫാ. വര്‍ഗീസ് കൊല്ലമാവുടി, സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ ബാരി എന്നിവര്‍ സന്നിഹിതരായിരുന്നു. ടോക്കിംഗ് സാന്റയെ നിര്‍മിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പ്രിന്‍സിപ്പല്‍ അഭിനന്ദിച്ചു.
വിദ്യാര്‍ത്ഥികളായ അക്ഷയ് ധന്‍ ജോഷി, സച്ചിന്ത് പി.കെ, അധ്യാപകരായ ഡോ. ജോബിന്‍ ജോയ്, ജിബിന്‍ വര്‍ഗീസ്, ലിതിന്‍ മാത്യു, ഷോബിന്‍ മാത്യു, ദീപ്തി പിഎസ്, ക്രിസ്റ്റീന ജോസഫ് എന്നിവരാണ് നിര്‍മാണത്തിന് നേതൃത്വം നല്കിയത്. സാന്റയ്ക്ക ശബ്ദം നൽകിയത് ജേർണലിസം വിദ്യാര്‍ത്ഥിയായ വിഷ്ണു രാജനാണ്. സ്റ്റുഡന്റ് അസോസിയേഷന്‍ സെക്രട്ടറി ഹരിശങ്കര്‍ കെ പി സാങ്കേതിക സഹായം നല്കി.
Leave a Reply