April 30, 2024

ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാം

0
Img 20220215 164943.jpg
കൽപ്പറ്റ : തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമതയും തൊഴില്‍പരമായ കഴിവും പ്രോത്സാഹിപ്പിക്കാന്‍ വിവിധ മേഖലകളിലെ മികച്ച തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാം. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്, നിര്‍മ്മാണം, ചെത്ത്, മരംകയറ്റം, തയ്യല്‍, കയര്‍, കശുവണ്ടി, മോട്ടോര്‍ തൊഴില്‍, തോട്ടം, സെയില്‍സ്മാന്‍/സെയില്‍സ് വുമണ്‍, നഴ്സ്, ഗാര്‍ഹിക തൊഴില്‍, ടെക്സ്‌റ്റൈല്‍ മില്‍, കരകൗശല വൈദഗ്ധ്യ പാരമ്പര്യ തൊഴില്‍, മാനുഫാക്ചറിങ് പ്രോസസിങ്, മത്സ്യബന്ധനവും വില്‍പ്പനയും തുടങ്ങി 17 മേഖലയിലുളള മികച്ച തൊഴിലാളികള്‍ക്ക് പ്രശംസാപത്രവും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. അപേക്ഷ നല്‍കുന്നതിനുളള അവസാന തീയതി മാര്‍ച്ച് ഏഴ് . കൂടുതല്‍ വിവരങ്ങള്‍ക്ക് lc.kerala.gov.in എന്ന വെബ്സൈറ്റിലും ജില്ലാ ലേബര്‍ ഓഫീസിലും അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലും ലഭിക്കും. ഫോണ്‍ നം. 04936 203905, 04936 205711, 04935 241071, 04936 220522.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *