July 14, 2026

ലഹരിക്കെതിരെ ചതുരംഗം: ജില്ലാ അണ്ടർ 19 ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജയ്ദീപും അനുഷയും ചാമ്പ്യൻമാർ

0
IMG_20260714_111143
By ന്യൂസ് വയനാട് ബ്യൂറോ

ബീനാച്ചി: സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയും നന്മ വയനാടും ചേർന്ന് “ലഹരിക്കെതിരെ ചതുരംഗം” എന്ന പേരിൽ സംഘടിപ്പിച്ച ജില്ലാ യു 19 സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ ജയ്ദീപ് ആർ, ഗേൾസ് വിഭാഗത്തിൽ അനുഷ എം.എസ് എന്നിവർ ചാമ്പ്യൻമാരായി. ചാമ്പ്യന്മാരെ കൂടാതെ അനന്തനാരായൺ, അനുരാഗ് എം.എസ്, റിയാൻ ജോർജ്ജ് മത്തായി, അക്സ ബിനു, ഇതൾ സൂസൺ എൽ ദോസ്, പാർവ്വണ പി എന്നിവരും സംസ്ഥാന യു 19 ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് വയനാട് ജില്ലയിൽ നിന്നും യോഗ്യത നേടി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന ശശിധരൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. നന്മ ജില്ലാ സെക്രട്ടറി എ. കെ. പ്രമോദ്, മേഖല സെക്രട്ടറി ദാസ് കെ, രമേഷ് ആർ, വിനീഷ് പി.എസ്, സന്തോഷ് വി ആർ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. സബ്ബ് ഇൻസ്പെക്ടർ ശ്രീതു. കെ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. കൂടാതെ, കലാകാരന്മാരായ ശുഭ വയനാട്, പൗലോസ് കുറുമറ്റം എന്നിവരെ ആദരിക്കുകയും, ജയൻ കുപ്പാടി ബോധവൽക്കരണ മാജിക്ക് ഷോ അവതരിപ്പിക്കുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *