August 26, 2026

മാർച്ച് 23 മുതൽ പരീക്ഷകൾ തുടങ്ങും : വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി

0
IMG_20220305_172406.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം :  ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിൽ  വാർഷിക പരീക്ഷ മാർച്ച് 23 ന് ആരംഭിച്ച് ഏപ്രിൽ രണ്ടിന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി 
വി.ശിവൻകുട്ടി പറഞ്ഞു. 
ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യവേനൽ അവധിയായിരിക്കും. 
ജൂൺ ഒന്നിന്  തന്നെ സ്കൂളുകൾ തുറക്കും.സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ നടത്തും .
അടുത്ത വർഷത്തെ അക്കദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും .
അധ്യാപകർക്ക് മെയ് മാസത്തിൽ പരിശീലനം.
എസ് എസ് എൽ സി പരീക്ഷ മാർച്ച്‌ 31 ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും –
പ്ലസ് ടു പരീക്ഷ മാർച്ച്‌ 30 ന് ആരംഭിച്ച് ഏപ്രിൽ 22 ന് അവസാനിക്കും.
പ്ലസ് വൺ/വി എച്ച് എസ് ഇ പരീക്ഷ ജൂൺ രണ്ട്  മുതൽ 18 വരെയായിരിക്കുമെന്നും 
എന്ന് മന്ത്രി അറിയിച്ചു.
പ്ലസ് വൺ ഇമ്പ്രൂവ്മെന്റ്പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത്നികത്താൻ എൻ എസ് എസ് ഹയർ സെക്കണ്ടറി നടത്തുന്ന “തെളിമ “പദ്ധതി വിദ്യാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *