April 25, 2024

ജപ്തിക്കെതിരെ മാനന്തവാടി രൂപത

0
Img 20220305 175041.jpg
 പുൽപ്പള്ളി :
 കുടിയേറ്റ മേഖലയായ പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിൽ നൂറുകണക്കിന് കർഷകർ ജപ്തി ഭീഷണി നേരിടുന്നതിനെതിരെ മാനന്തവാടി രൂപത.
 കടബാധ്യത ഇന്ന് സാമൂഹ്യ, സാമ്പത്തിക പ്രശ്നമായതോടുകൂടിയാണ് സഭ 
കർഷകരോടൊപ്പം ചേർന്നു നിൽക്കുന്നത്.
 പുൽപ്പള്ളി മേഖലയിൽ ചെറുകിട ജലസേചന പദ്ധതികൾ, തടയിണകൾ,
മഴക്കുഴികൾ പോലുഉള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കാൻ ഗവൺമെന്റ് ഏജൻസികൾ മുന്നിട്ടിറങ്ങണം.
കർഷകരെ സഹായിക്കാൻ ദീർഘകാല വീക്ഷണത്തോട് കൂടിയുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണം.
 പുൽപ്പള്ളി മേഖലയ്ക്കായി സർക്കാർ പ്രഖ്യാപിച്ച വരൾച്ച ലഘൂകരണ പദ്ധതികൾ അതിവേഗം നടപ്പിലാക്കണം എന്നും രൂപത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
 ജപ്തി നടപടികൾ തടയുന്നതിനും, കർഷകരെ സഹായിക്കുന്നതിനും രൂപീകൃതമായി ഇരിക്കുന്ന കർഷക കൂട്ടായ്മകൾ, സംഘടനകൾ എന്നിവയ്ക്ക് മാനന്തവാടി രൂപത അകമഴിഞ്ഞ പിന്തുണ വാഗ്ദാനം ചെയ്തു.
 ഇത് ഒരു സാമൂഹികപ്രശ്നമായി കാണുന്നതുകൊണ്ട് കർഷകരുടെ മുഴുവൻ കാർഷിക വായ്പകളും എഴുതിത്തള്ളണമെന്നും, ജപ്തി നടപടികൾ അവസാനിപ്പിക്കണമെ ന്നും മാനന്തവാടി രൂപത മുള്ളംകൊല്ലി ഫൊറോന അസംബ്ലി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *