June 24, 2026

കൃപാ ല യ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുമായി സംവദിച്ച് രാഹുൽ ഗാന്ധി.

0
IMG_20220309_081312.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി:രാഹുൽഗാന്ധി എം. പി പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു.
 
 140 കുട്ടികൾ പഠിക്കുന്ന കൃപാലയ  സ്പെഷ്യൽ സ്കൂളിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തിൽ നിന്നുള്ള വിദ്യാർഥികളാണ്  വിദ്യാഭ്യാസം തേടുന്നത്.
 കാലുകൊണ്ട് മാത്രം ടാബിൽ എഴുതുകയും, വരയ്ക്കുകയും ചെയ്യുന്ന ജോബിതാ മാത്യു എന്ന വിദ്യാർത്ഥിനിയെ പ്രോത്സാഹിപ്പിച്ചു.
 രാഹുൽഗാന്ധിയുടെ ചിത്രം കാലുകൊണ്ട് ടാബിൽ ജോബിത വരച്ചു നൽകി .
 കേൾക്കാനും, സംസാരിക്കാനും,  നടക്കാനും സാധിക്കാത്ത വിനോദ് കെ.എം എന്ന വിദ്യാർഥി രാഹുൽഗാന്ധിയുടെ ചിത്രം വരച്ച് അദ്ദേഹത്തിന് സമ്മാനിച്ചു.
 വിദ്യാർഥികളുമായി ഏറെനേരം ചിലവഴിച്ച രാഹുൽഗാന്ധി തന്റെ ആമുഖ പ്രസംഗത്തിൽ ശക്തി മാത്രമായി ഭൂമിയിൽ ആരുമില്ല, ബുദ്ധി മാത്രം ഉള്ളവരാ യും ആരും ഇല്ല എന്ന് പറഞ്ഞു.
 അതുപോലെ കൃപാലയ സ്കൂളിലെ വിദ്യാർത്ഥികളായ നിങ്ങളിലും ശക്തിയും, ബുദ്ധിയും ഒത്തു ചേർന്നിട്ടുണ്ട്.
അത് പ്രയോജനപ്പെടുത്തി മുന്നോട്ടുപോകാനാണ് ശ്രമിക്കേണ്ടതെന്ന് വിദ്യാർത്ഥികൾക്ക്  കരുത്തുപകരുന്ന സന്ദേശം അദ്ദേഹം നൽകി.
 പ്രസ്തുത പരിപാടിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി.കെ.സി വേണുഗോപാൽ,  കെ.പി.സി.സി പ്രസിഡന്റ്.കെ. സുധാകരൻ, ടി സിദ്ദിഖ്  എം.എൽ.എ, ഐ.സി ബാലകൃഷ്ണൻ എം.എൽ. എ,  ഡി.സി.ഡി പ്രസിഡന്റ് എം.ഡി അപ്പച്ചൻ,  കൃപാലയ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ : സിസ്റ്റർ ആൻസീന (എസ്. എ. ബി. എസ് ), സിസ്റ്റർ ആൻസ് മരിയ (എസ്. എ.ബി.എസ് )  കോഡിനേറ്റർ ടി.യു ഷി ബു തേൻകുന്നേൽ എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *