November 7, 2026

വാഹനത്തിലും മറ്റുമായ അനധികൃത കച്ചവടം നിയന്ത്രിക്കണം : കെ ആർ എഫ് എ

0
IMG_20220309_162937.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : വാഹനത്തിലും തെരുവോരങ്ങളിലും സ്കൂളുകളും വീടുകളും കേന്ദ്രീകരിച്ചുള്ള യാതൊരു നിയമ വ്യവസ്ഥകളും പാലിക്കാത്ത അധികൃത കച്ചവടം നിയന്ത്രിക്കണമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചെറുകിട റീട്ടെയിൽ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന ഇത്തരത്തിലുള്ള കച്ചവടങ്ങൾ നിയന്ത്രിക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകൾ  തയ്യാറാകണമെന്ന് പ്രവർത്തകസമിതി യോഗം ശക്തമായി ആവശ്യപ്പെട്ടു.
യോഗത്തിന്റെ 
 ഉദ്ഘാടനം ജില്ല ജനറൽ സെക്രട്ടറി ഷാജി കല്ലടാസ് നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് യു വി മെഹബൂബ് അധ്യക്ഷത വഹിച്ചു ജില്ല പ്രസിഡൻറ് അൻവർ കെ സി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഉപദേശക സമിതി അംഗമായ കെ മുഹമ്മദ് ആസിഫ് ജില്ല വൈസ് പ്രസിഡൻറ് സുരേഷ് കേണിച്ചിറ,റിയാസ്
മാനന്തവാടി,ബഷീർ കാട്ടിക്കുളം, അഷറഫ് പനമരം,ഇസ്മായിൽ,നൗഷാദ്, അളകർ സ്വാമി,നാസർ അഞ്ചാംമൈൽ,മമ്മൂട്ടി ഷിനാഥ് തരുവണ,അനസ് ചങ്ങാടകടവ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *