April 29, 2024

സിപിഐ എം പാർട്ടി കോൺഗ്രസ്‌: സെമിനാറുകൾ 15ന്‌ തുടങ്ങും

0
Img 20220309 173149.jpg
കണ്ണൂർ : 
സിപിഐ എം 23ാം പാർട്ടി  കോൺഗ്രസിനോടനുബന്ധിച്ച സെമിനാറുകൾക്ക്‌ 15ന്‌ തുടക്കമാകും. വിവിധ വിഷയങ്ങളെ അധികരിച്ച്‌ ജില്ലാ ആസ്ഥാനമായ കണ്ണൂരിലും 18 ഏരിയകളിലുമായി നടക്കുന്ന സെമിനാറുകളിൽ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ എസ്‌ രാമചന്ദ്രൻ പിള്ള, ബൃന്ദാ കാരാട്ട്‌, എം എ ബേബി, ബി വി രാഘവുലു, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കോൺഗ്രസ്‌ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ തുടങ്ങി രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
15ന്‌ മയ്യിലിലാണ്‌ ആദ്യ സെമിനാർ. ‘സാമൂഹ്യപുരോഗതിയിൽ ഗ്രന്ഥശാലകളുടെ പങ്ക്‌’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പ്രൊഫ. കെ വി കുഞ്ഞികൃഷ്‌ണൻ, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടർ ഡോ. പി എസ്‌ ശ്രീകല എന്നിവർ സംസാരിക്കും.
19ന്‌ നാല്‌ ഏരിയകളിലാണ്‌ സെമിനാർ. ‘കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങളും നിയമങ്ങളും’ എന്ന വിഷയത്തിൽ പയ്യന്നൂരിലെ സെമിനാർ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖർ, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രൻ, എസ്‌ടിയു സംസ്ഥാന പ്രസിഡന്റ്‌ എം റഹ്‌മത്തുള്ള, സിഐടിയു അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവർ സംസാരിക്കും. 
കണ്ണൂർ ടൗൺഹാളിൽ ‘കേന്ദ്ര–- സംസ്ഥാന ബജറ്റുകളുടെ താരതമ്യം’ വിഷയത്തിലുള്ള സെമിനാർ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. കോൺഗ്രസ്‌ നേതാവ്‌ എം കെ രാഘവൻ എംപി, സിപിഐ നേതാവും മുൻമന്ത്രിയുമായ വി എസ്‌ സുനിൽകുമാർ എന്നിവർ സംസാരിക്കും.
പെരളശേരിയിൽ ‘ആഗോളവൽക്കരണ നയവും ഇടതുപക്ഷ ബദലും’ സെമിനാർ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. ബിനോയ്‌വിശ്വം എംപി, കാനത്തിൽ ജമീല എംഎൽഎ എന്നിവർ സംസാരിക്കും. 
മട്ടന്നൂരിൽ ‘അധികാരവികേന്ദ്രീകരണത്തിന്റെ കേരള മാതൃക’ സെമിനാർ തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ഡോ. ജിജു പി അലക്‌സ്‌ എന്നിവർ പങ്കെടുക്കും.
20ന്‌ തലശേരിയിൽ ‘ജുഡീഷ്യറിയും ഭരണഘടനാ സംരക്ഷണവും’ സെമിനാറിൽ ജസ്‌റ്റിസ്‌ ചന്ദ്രു മുഖ്യപ്രഭാഷണം നടത്തും. മുൻ സ്‌പീക്കറും നോർക്ക വൈസ്‌ചെയർമാനുമായ പി ശ്രീരാമകൃഷ്‌ണൻ, ഡോ. സെബാസ്‌റ്റ്യൻ പോൾ എന്നിവരും പങ്കെടുക്കും. അന്നു തന്നെ പിലാത്തറയിൽ ‘സാമൂഹ്യനീതിയും ഭരണഘടനയും’ സെമിനാർ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബി വി രാഘവുലു ഉദ്‌ഘാടനം ചെയ്യും. മന്ത്രി കെ രാധാകൃഷ്‌ണൻ, ഡോ. ഷീനാ ഷുക്കൂർ എന്നിവർ സംസാരിക്കും.
കണ്ണൂർ പാർടി കോൺഗ്രസിന്റെ ഭാഗമായി 20ന്‌ കണ്ണൂർ ടൗൺ സ്‌ക്വയറിൽ വനിതാ അസംബ്ലി സംഘടിപ്പിക്കും. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത, മന്ത്രി വീണാ ജോർജ്‌, നടൻ മധുപാൽ, ഗായിക സിത്താര എന്നിവർ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *