June 23, 2026

40 വർഷമായി പട്ടയത്തിനായി വട്ടം ചുറ്റുന്നു : ഇനി രാമഭദ്രൻ അനിശ്ചിതകാല സമരത്തിലേക്ക്

0
IMG_20220310_190441.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
കോട്ടത്തറ വില്ലേജിൽ പെട്ട കുറുമ്പാല കോട്ടയിൽ അരനൂറ്റാണ്ടോളമായി കൈവശം വെച്ചു പോന്ന ഭൂമിക്ക് പട്ടയം ലഭിക്കാത്തതിനെ തുടർന്ന് രാമഭദ്രൻ എന്ന സോമൻ (74) മാർച്ച് 16 മുതൽ കോട്ടത്തറ വില്ലേജ് ഓഫീസ്സിന് മുമ്പിൽ അനിശ്ചിതകാല കിടപ്പ് സമരം നടത്തും.
നാൽപത് വർഷത്തോളമായി പട്ടയത്തിന് വേണ്ടി രാമഭദ്രൻ നിരന്തരം അധികാര കേന്ദ്രങ്ങളിൽ കയറിയിറങ്ങുന്നു. നാളിതുവരേയായിട്ടും യാതൊരു വിധ ഫലവുമുണ്ടായിട്ടില്ല. ഈ സഹചര്യത്തിലാണ് 74 കാരനായ രാമഭദ്രൻ സമരം ചെയ്യുന്നത്. ഇക്കാര്യത്തിൽ തീരുമാനം ആകുംവരെ  സമരവുമായ് മുന്നോട്ട് പോകുന്ന് വയനാട് പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഗഫൂർ വെണ്ണിയോട്, ടി.യു.സഫീർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *