September 20, 2026

കുളത്തൂർ കോളനി സന്ദർശിച്ചു : സുരേഷ് ഗോപി എം.പി

0
IMG_20220310_185958.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: ജില്ലയിൽ ഗോത്ര കോളനികളിൽ നടത്തിവരുന്ന സന്ദർശനത്തിന്റെ ഭാഗമായി രാജ്യസഭാംഗമായ സുരേഷ് ഗോപി എം.പി കുളത്തൂർ കോളനി സന്ദർശിച്ചു. അടിസ്ഥാന വർഗ്ഗത്തിന്റെ ഉന്നമനമാണ് ബി ജെ പി ലക്ഷ്യമാക്കുന്നതെന്നും ഗോത്രസമൂഹങ്ങൾക്ക് ആശാവഹമായ പുരോഗതിയുണ്ടാക്കാൻ തങ്ങൾ മുൻപന്തിയിലുണ്ടാകുമെന്നും, രാഷ്ട്രീയ ലക്ഷ്യത്തിലൂടെ സേവന നിർവ്വഹണമാണ് ലക്ഷ്യമിടുന്നതെന്നും അതിനായി രാഷ്ട്രീയമായി എല്ലാവരും പിന്തുണയ്ക്കണമെന്നും സുരേഷ് ഗോപി എം.പി പറഞ്ഞു
കോളനിയിലെ കുട്ടികൾ പുക്കൾ നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കോളനിക്കാരുടെ പരാതികൾ കേട്ട അദ്ദേഹം അവിടത്തെ കുടിവെള്ള പ്രശ്നപരിഹാരത്തിനായി ഉടൻ തന്നെ തന്റെ കൈയ്യിൽ നിന്നും 66,500 രുപ നൽകി 2 എച്ച് പി  യുടെ രണ്ട്  മോട്ടോറും അനുബന്ധ സാമഗ്രികളും വാങ്ങി വൈകുന്നേരത്തോടെ രണ്ട്  കോളനികളിലേയും കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയും ചെയ്ത്. ചടങ്ങിൽ സിനേഷ് വാകേരി അധ്യക്ഷത വഹിച്ചു. സന്ദീപ് വാര്യർ, കെ.പി മധു, മോഹൻദാസ്, കെ ഡി ഷാജി ദാസ്, സനൽകുമാർ. ബിജേഷ്, വാർഡ് മെമ്പർമാരായ അനു മോൾ ബിബിഷ് , സിന്ധു സാബു എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *