August 27, 2026

അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികളെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം: കേരള പ്രവാസി സംഘം

0
IMG_20220313_091851.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികളെയും പ്രവാസി ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് കേരള പ്രവാസി സംഘം സുൽത്താൻ ബത്തേരി മുനിസിപ്പൽ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. 2009 രൂപീകരിച്ച പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗമാകുന്നതിന് നിലവിലുള്ള പ്രായപരിധി 60 വയസ്സാണ്. എന്നാൽ ജീവിതത്തിന്റെ നല്ലൊരു പങ്ക് പ്രവാസിയായിരുന്ന ശേഷം തിരിച്ചെത്തിയ 60 വയസ്സ് കഴിഞ്ഞ ആയിരക്കണക്കിന് സാധാരണക്കാരായ പ്രവാസികൾക്ക് ഇതുമൂലം ആനൂകൂല്യങ്ങളൊന്നും ലഭിക്കാത്ത അവസ്ഥയാണുള്ളത്. പ്രവാസികളുടെ മിനിമം പെൻഷൻ 5000 രൂപയാക്കി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചു.
മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന രാജ്യവ്യാപക പൊതുപണിമുടക്കിന് സമ്മേളനം ഐഖ്യദാർഡ്യം പ്രഖ്യാപിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം സി അബു സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ഗഫൂർ യു പി അധ്യക്ഷത വഹിച്ചു. ബിജു ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വെന്നി ജോസഫ് പ്രമേയങ്ങൾ അവതരിപ്പിച്ചു. സി ഐ ടി യു സംസ്ഥാന സമിതിയംഗം പി ആർ ജയപ്രകാശ്, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി കെ സഹദേവൻ, ഡി വൈ എഫ് ഐ ബത്തേരി ബ്ലോക്ക് ട്രഷറർ കെ വൈ നിധിൻ, കുര്യാക്കോസ് മാസ്റ്റർ, കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ ടി അലി, ജില്ലാ സെക്രട്ടറി കെ കെ നാണു, ബത്തേരി ഏരിയ പ്രസിഡന്റ് പി വി സാമുവൽ, ഏരിയ സെക്രട്ടറി സരുൺ മാണി, രാജേഷ് കെ ആർ തുടങ്ങിയവർ സംസാരിച്ചു.
19 അംഗ മുനിസിപ്പൽ കമ്മിറ്റിയെയും, ഭാരവാഹികളായി ഗഫൂർ യു പി (പ്രസിഡന്റ്), രാജേഷ് കെ ആർ (സെക്രട്ടറി), സജി കെ (ട്രഷറർ) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *