August 27, 2026

പകർച്ചവ്യാധി – ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ സെമിനാർ നടത്തി

0
IMG_20220313_092652.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി  : പാടിച്ചിറ ജനതാ ഗ്രന്ഥശാല വനിതാ ദിനാഘോഷവും, പകർച്ചാ വ്യാധി – ജീവിതശൈലി രോഗങ്ങളെകുറിച്ച് ബോധവൽക്കരണ സെമിനാറും നടത്തി. പ്രഷർ, പ്രമേഹം എന്നീ രോഗങ്ങളുടെ പരിശോധന ക്യാമ്പും നടത്തി.പ്രസ്തുത പരിപാടി ഇരിപ്പൂട് വാർഡ് മെമ്പർ മോളി സജി ആക്കാംന്തിരിയിൽ മുഖ്യ പ്രഭാഷണം നടത്തി ഉദ്ഘാടനം  ചെയ്തു.

ജനതാ ഗ്രന്ഥശാലയുടെ സെക്രട്ടറി ജെയ്സൺ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ്‌ തോമസ് പഴുക്കാല അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് അംഗം സിമി ചിറ്റേഴത്ത് ആശംസകൾ അർപ്പിച്ചു.
ജീവിതശൈലി രോഗങ്ങളെകുറിച്ച് നേഴ്‌സുമാരായ ദിവ്യ, സിസി എന്നിവർ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *