September 21, 2026

ബാങ്ക് വായ്പ ; കർഷകരുടെ ഭൂമി ജപ്തി ചെയ്യാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്ന് കെ.കെ.എബ്രഹാം

0
IMG_20220314_204345.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ബാങ്ക്  വായ്പ കുടിശികയുടെ പേരിൽ കർഷകരുടെ ഭൂമി ജപ്തി ചെയ്യാനുള്ള ശ്രമങ്ങളെ ജപ്തി പ്രതിരോധ സേനയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ചെറുത്ത് തോല്പിക്കുമെന്ന്
കെ.പി.സി.സി. ജനറൽ സെക്രട്ടറി
കെ.കെ.
എബ്രഹാം മുന്നറിയിപ്പ് നൽകി .
കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളുക
ജപ്തിനടപടികൾ ഉപേക്ഷിക്കുക. സർഫാസി നിയമം പിൻവലിക്കുക.
വായ്പക്കാരുടെ വീടുകളിൽ ചെന്ന് ഭീഷണിപ്പെടുത്തുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വയനാട് ഡി.സി.സി. പ്രഖ്യാപിച്ച പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി പുൽപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രധാനമന്ത്രിക്ക് കത്തയക്കൽ സമരം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം.
മണ്ഡലം പ്രസിഡന്റ്
വി.എം. പൗലോസ് അദ്ധ്യക്ഷതവഹിച്ചു.
എൻ.യു. ഉലഹന്നാൻ
ടി.എസ്. ദിലീപ് കുമാർ. സി.പി. ജോയി സണ്ണിതോമസ് . ബേബി സുകുമാരൻ മാസ്റ്റർ. സിജു പൗലോസ് . ജോഷി കുരിക്കാട്ടിൽ. ആന്റണി ചോലിക്കര .കെ.വി. ക്ലീറ്റസ്. കെ.ടി. സജീവൻ. റജി പി.ജെ. അഭിലാഷ് ജോർജ്ജ്. കെ.കെ. സ്കറിയ ,മുരളി പുറത്തൂറ്റ്
സണ്ണി ഇരുപൂളും കാട്ടിൽ.
എം.ഡി.രാമകൃഷ്ണൻ. ഇ.എം. പൗലോസ് പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *