May 3, 2024

കാവിൽ ഇനി ഉത്സവമേളം

0
Newswayanad Copy 1722.jpg
മാനന്തവാടി: കമ്പനീ തീരത്തെ ഭക്തി സാന്ദ്രമാക്കി ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിന് തുടക്കമായി. ഇനി 14 ദിവസം ഇവിടം ഭക്തിമയം. ഉത്സവം തുടങ്ങി ഏഴാം നാൾ കൊടിയേറ്റുന്ന അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണിത്. നാനാജാതി മതസ്ഥർ ഒത്തുചേരുന്ന ഇവിടം വയനാടിൻ്റെ ദേശീയ ഉത്സവവും ഓരോ വയനാട്ടുകാരെൻ്റെ ഹൃദയസ്പന്ദനവുമാണ്. കാവിൽ പോയില്ലേ എന്ന ചോദ്യമാകും ഇനി വയനാട്ടുകാരുടെ കുശല സംഭാഷണത്തിലെ ആദ്യത്തെത്. കോവിഡ് തടഞ്ഞ് വെച്ച രണ്ട് വർഷത്തെ ഉത്സവം നഷ്ടമായതിൻ്റെ മാനസിക ദു:ഖം ഇന്നു മുതൽ മാറുകയാണ്.ഒരു സാംസ്ക്കാരിക സംഗമം കൂടിയാണ് വള്ളിയൂർക്കാവ്.വാൾ എഴുന്നെള്ളിച്ചതോടെയാണ്
 -മീനം ഒന്നു മുതൽ പതിനാല് വരെ നടക്കുന്ന  ആറാട്ടിന് തുടക്കമായത്. മഹോത്സവത്തിൻ്റെ മുന്നോടിയായി വാൾ എഴുന്നെള്ളിപ്പ് ചടങ്ങ് നടന്നു.തിങ്കളാഴ്ച വൈകുന്നേരം പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള വാൾ വള്ളിയൂർക്കാവ് മേൽശാന്തി ശ്രീജേഷ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് വാൾ എഴുന്നെള്ളിച്ചത്.ഗജവീരൻ്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയായിരുന്നു എഴുന്നെള്ളിപ്പ് ചടങ്ങ് നടന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *