August 26, 2026

എടവകയിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
GridArt_20220316_1825243012.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക :എടവക ഗ്രാമ പഞ്ചായത്ത് വാളേരി ഹോമിയോ ഡിസ്പെൻസറി, വയനാട് ജനനി യൂണിറ്റ്, മൊബൈൽ യൂണിറ്റ്, തൈറോയ്ഡ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ ഹോമിയോ മെഡിക്കൽ ക്യാമ്പ് രണ്ടേനാൽ ദീപ്തിഗിരി സണ്ടേ സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികളായ ഗിരിജ സുധാകരൻ, വിനോദ് തോട്ടത്തിൽ, സുജാത.സി.സി, ദീപ്തിഗിരി സെൻ്റ് തോമസ് ചർച്ച് വികാരി ഫാദർ ചാണ്ടി, ഡോ: സാജൻ പണിക്കർ ,ഡോ :റിഷ്യ' വി പ്രസംഗിച്ചു.
ക്യാമ്പിൽ ജനറൽ ഒ.പി, വന്ധ്യത ഒ പി ,സൗജന്യ ബ്ലഡ് പ്രഷർ പരിശോധന, പ്രമേഹ പരിശോധന, തൈറോയ്ഡ് പരിശോധന ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ഡോ.. റിഷ്യ' വി., ഡോ: ശ്രീരാജ് 'ബി, ഡോ: സ്മിത 'കെ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *