March 29, 2024

അംഗൻവാടി ഉദ്ഘാടനം ചെയ്തു

0
Gridart 20220320 1630560072.jpg
പനമരം : പനമരം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച അമലനഗർ ഒഴുക്കൊല്ലി അംഗൻവാടി കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം. ആസ്യ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ്‌ പ്രസിഡണ്ടുമായ സിനോ പാറക്കാലായിൽ അധ്യക്ഷത വഹിച്ചു. പനമരം ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി റവ.ഫാദർ ജോസ് കൊച്ചറക്കൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ നിഖില പി ആന്റണി, ക്ഷീരസംഘം പ്രസിഡന്റ് ഇ.ജെ സെബാസ്റ്റ്യൻ, ഐ.സി.ഡി. എസ് സൂപ്പർവൈസർ സന്ധ്യ. ഇ, സി ഡി എസ് എക്സിക്യൂട്ടീവ് മെമ്പർ ഷേർളി, കമ്മിറ്റി കൺവീനർ ബിന്ദു വി.ആർ, ചെയർമാൻ ടി.എം മാത്യു തുരുത്തേൽ, മേരി ലുക്കോസ്, ആന്റണി വെള്ളാക്കുഴി, എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തി പൂർത്തീകരിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *