April 20, 2024

ക്ഷേമവും വികസനവും മുന്നിൽക്കണ്ടുള്ള ജനകീയ ബജറ്റ് അവതരിപ്പിച്ച് അമ്പലവയൽ ഗ്രാമപഞ്ചായത്ത്

0
Newswayanad Copy 2712.jpg
അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്  വൈസ് പ്രസിഡന്റ് കെ ഷമീർ അവതരിപ്പിച്ചു.
42,74,80,444 രൂപ വരവും 42,52,02,000 രൂപ ചിലവും, 22,78,444 രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്നു.
പഞ്ചായത്തിന്റെ സമഗ്ര വികസനവും, വിവിധ ക്ഷേമ പദ്ധതികളും ഒരുപോലെ പരാമർശിക്കുന്ന ബജറ്റ്  പ്രദേശത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് പ്രതീക്ഷ നൽകുന്നതാണ്.
കാർഷിക മേഖലക്കും, പട്ടികജാതി – പട്ടിഗവർഗ്ഗ വികസനത്തിനും രണ്ട് കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്. അമ്പലവയൽ പ്രദേശത്തിന്റെ ഏറെക്കാലത്തെ സ്വപ്ന പദ്ധതിയായ കമ്മ്യൂണിറ്റി ഹാൾ നിർമ്മാണത്തിന് 5 കോടി രൂപ വകയിരുത്തി. ജന സൗഹൃദ പഞ്ചായത്ത് ഓഫീസ് നിർമ്മാണത്തിന് 55 ലക്ഷം രൂപയും, പെയിൻ & പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 55 ലക്ഷം, ആധുനിക വൈദ്യുത ശ്മാശാനത്തിന് 48 ലക്ഷം രൂപ എന്നിവ വകയിരുത്തിയിട്ടുണ്ട്.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ അമ്പലവയലിൽ ആധുനിക സൗകര്യങ്ങളോട് കൂടി ടേക്ക് എ ബ്രേക്ക്‌ പദ്ധതി നടപ്പിലാക്കുന്നതിന് 25 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. അമ്പലവയൽ കൃഷി ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തിൽ മലിന ജല ശുചീകരണ പ്ലാന്റ് നിർമ്മിക്കുന്നതിന് 16 ലക്ഷം രൂപയും, ജീവിത ശൈലി രോഗനിയന്ത്രണ പദ്ധതിക്ക് 18 ലക്ഷം രൂപയും വകയിരുത്തി.
സമ്പൂർണ്ണ ഭവന നിർമ്മാണ പദ്ധതി, അമ്പലവയൽ ടൗണിന്റെ സൗന്ദര്യ വൽക്കരണം, പ്രധാന പ്രദേശങ്ങളിലെല്ലാം നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി തെരുവിളക്കുകൾ സ്ഥാപിക്കുവാനും തീരുമാനമുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news