November 8, 2026

നാടിന്‍റെ ഉത്സവമായി തരിയോട് ജി എല്‍ പി സ്കൂള്‍ വാര്‍ഷികാഘോഷം

0
newswayanad-copy-2702.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: 97 വര്‍ഷം പിന്നിട്ട തരിയോട് ജി എല്‍ പി സ്കൂളിന്‍റെ വാര്‍ഷികാഘോഷം ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും തരിയോട് പ്രദേശത്തിന്‍റെ ഉത്സവമായി മാറി. വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സ്കൂള്‍ പ്രധാനാധ്യാപിക പി കെ റോസിലിക്കുള്ള യാത്രയയപ്പും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. എല്‍ എസ് എസ് ജേതാക്കളെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സൂന നവീന്‍ ആദരിച്ചു. ആര്‍ച്ചറി ദേശീയ ദേശീയ ജേതാവിനെ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ ആന്‍റണി ആദരിച്ചു. മാഗസിന്‍ പ്രകാശനം വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ മടത്തുവയല്‍ നിര്‍വ്വഹിച്ചു. കെ വി ഉണ്ണികൃഷ്ണന്‍, ബീന റോബിന്‍സണ്‍, പുഷ്പ മനോജ്, പി ടി എ വൈസ് പ്രസിഡന്‍റ് സന്തോഷ് കോരംകുളം, ലീന ബാബു, രാധിക ശ്രീരാഗ്, സ്കൂള്‍ ലീഡര്‍ മാസ്റ്റര്‍ ഡിയോണ്‍ മേജോ ജോസഫ്, സി സി ഷാലി തുടങ്ങിയവര്‍ സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്‍റ് സി പി ശശികുമാര്‍ സ്വാഗതവും എം പി കെ ഗിരീഷ്കുമാര്‍ നന്ദിയും പറഞ്ഞു..
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *