April 20, 2024

വൈത്തിരി പഞ്ചായത്തിൽ ജലദിനം ആചരിച്ചു

0
Img 20220323 120235.jpg
വൈത്തിരി; ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വൈത്തിരി ഗ്രാമപഞ്ചായത്തിൽ ലോക ജലദിനത്തോടനുബന്ധിച്ച് വിവിധ പരിപാടി സമുചിതമായി ആചരിച്ചു. വാദ്യമേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച ജലദിന സംരക്ഷണ പ്രചരണ ഘോഷയാത്രയും, ജലദിന ബോധവൽക്കരണ ക്ലാസ്, ജലദിന സന്ദേശം എഴുത്ത്, ജലസംരക്ഷണ പ്രതിജ്ഞ, പറവകൾക്ക് കുടിവെള്ളമൊരുക്കൽ എന്നിവ സംഘടിപ്പിച്ചു. പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. 
 
ജലം മനുഷ്യർക്ക് മാത്രം അവകാശപ്പെട്ടതെല്ലെന്നും ഭൂമിയിലെ സർവ്വചരാചരങ്ങൾക്കും ജലം പകുത്ത് നൽകേണ്ടതിന്റെ ഉത്തരവാദിത്വം മനുഷ്യനാണ് എന്ന ആശയം ഉയർത്തിയാണ് ജലദിനത്തിൽ പറവകൾക്ക് കുടിനീര് ഒരുക്കിയത്.  വൈത്തിരി പകൽ വീട് പരിസരത്ത് നിന്നും ആരംഭിച്ച ജലദിന സംരക്ഷണ പ്രചരണ ഘോഷയാത്രയിൽ ജനപ്രതിനിധികളും വൈത്തിരിയിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും, കുടുംബശ്രീ – ഹരിത കർമ്മ സേന അംഗങ്ങളും വൈത്തിരി ഗവ.ഹൈസ്‌ക്കൂളിലെ എസ്പിസി വിദ്യാർത്ഥികളും പങ്കെടുത്തു. വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.കെ. തോമസ് പരിപാടിയിൽ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ രവി ജലദിന സന്ദേശം നൽകി.  വൈത്തിരി സിഐ ദിനേഷ് കോറോത്ത് മുഖ്യാഥിതിയായി  ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പറവകൾക്ക് കുടിനീര് ഒരുക്കൽ പരിപാടിയുടെ ഉദ്ഘാടനം വൈത്തിരി ഗവ.ഹൈസ്‌ക്കുൾ അധ്യാപിക ഒ. ജിനിഷയും പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷും ചേർന്ന് നിർവ്വഹിച്ചു. ജൽ ജീവൻ പദ്ധതി നിർവ്വഹണ സഹായ ഏജൻസിയായ ജീവൻ ജ്യോതി ട്രഷറർ സണ്ണി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എൻ.ഒ. ദേവസ്യ,  ജീവൻ ജ്യോതി പ്രോഗ്രാം ഓഫീസർ മെൽഹാ മാണി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *