April 25, 2024

ചങ്കുറപ്പോടെ മോഷ്ടാക്കളെ കീഴ്പ്പെടുത്തിയ സൗമ്യയുടെ കഥയാണ് ഒരുത്തീ

0
Newswayanad Copy 2962.jpg
കൽപ്പറ്റ: പണയം എടുത്ത മാല കള്ളൻ കൊണ്ടു പോയാൽ സഹിക്കോ.?
പിന്നെ ഒന്നും നോക്കീല…… ഒരുത്തിയുടെ സംഭവകഥയിലെ നായിക സൗമ്യ സംസാരിക്കുന്നു.
നവ്യ നായരുടെ സിനിമയിലേക്കുള്ള രണ്ടാം വരവ് ഗംഭീരമാക്കിയ രാധാമണിയെന്ന ഒരുത്തിക്ക് കാരണമായ പ്രതികരണത്തിന്റെ തീ നിറച്ച ആ വീട്ടമ്മ ഇപ്പോൾ വയനാട്ടിലാണ് എ.ഐ വൈ എഫിന്റെ വയനാട് ജില്ലാ വൈസ് പ്രസിഡന്റു കൂടിയായ എസ്. സൗമ്യ . തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവം അഭ്രപാളികളിലെത്തിയതിന്റെ സന്തോഷത്തിലാണ് കൽപ്പറ്റ എമിലിയിലെ വീട്ടിൽ സൗമ്യ .
നവ്യനായർ ടൈറ്റിൽ റോൾ ചെയ്യുന്ന ഒരു ത്തീയിലെ 'രാധാമണി രൂപകൊണ്ടത് കൊല്ലം കരുനാഗപള്ളി സ്വദേശിനിയായ സൗമ്യയുടെ നേർ ജീവിതത്തിൽ നിന്നാണ്. സൗമ്യയിന്ന് വയനാട്ടിലുണ്ട്. 2018 ഡിസംബർ മാസത്തിലെ ഒരു ദിവസം രാത്രി 8 മണിയോടെ തൊഴിൽ ചെയ്യുന്ന കടയിൽ നിന്ന് വീട്ടിലേക്ക് പതിവു പോലെ വരുന്ന വഴിയാണ് സൗമ്യയുടെ കഴുത്തിലെ സ്വർണ്ണ മാല ബൈക്കിലെത്തിയ ഇരുവർ സംഘം തട്ടിയെടുത്തത്. ആദ്യം പകച്ചു പോയെങ്കിലും ആത്മധൈര്യം വീണ്ടെടുത്ത് സൗമ്യ മോഷ്ടാക്കളുടെ പിന്നാലെ കുതിച്ചു. വർഷങ്ങൾക്കിപ്പുറം തിരക്കഥാകൃത്ത് സുരേഷ് ബാബുവും സംവിധായകർ വി.കെ പ്രകാശും സൗമ്യയിൽ നിന്ന് ഒരുത്തിയെ തീ പോലെ ഒരുക്കി.
 സാധാരണ സ്ത്രീയായ തനിക്ക് അപ്പോൾ അങ്ങനെ നിർബന്ധമായും പ്രതികരിക്കേണ്ട സാഹചര്യമുണ്ടാവുകയായിരുന്നു. പുതിയ കാല സാഹചര്യങ്ങളിൽ അതു കൊണ്ട് തന്നെ എല്ലാ മനുഷ്യരും പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളുമുൾപ്പടെ ശരീരികമായും മാനസികമായും സാഹചര്യങ്ങളെ നേരിടാൻ പഠിക്കണമെന്നും സൗമ്യ പറഞ്ഞു. ഒരു പക്ഷേ ഇനിയിങ്ങനെ ഒരു സാഹചര്യം തനിക്ക് നേരിടാൻ പറ്റുമോന്ന് അറിയില്ല. വിനായകൻ അവതരിപ്പിച്ച എസ്.ഐ ആൻറണിശാസ്താംക്കോട്ട പോലീസിന്റെ പ്രതിരൂപമാണ് .ഇവർ ആത്മവിശ്യാസം നൽകിയതും വാത്സല്യത്തോടെ പെരുമാറിയതും സൗമ്യ ഓർത്തു, കൂടെ മോഷ്ടാക്കളായ ആ ചെറുപ്പകാരെയും .
താൻ നേരിട്ടനുഭിച്ച കാര്യങ്ങൾ തീവ്രത ചോരാതെ നവ്യ നായർ അഭിനയിച്ചിട്ടുണ്ടെന്നും സ്ത്രീകൾക്ക് പ്രചോദനകരമാവുന്ന സന്ദേശം നൽകുന്ന സിനിമകൾ കൂടുതൽ ഉണ്ടാവണമെന്നും എ.ഐ വൈ എഫ് വയനാട് ജില്ലാ വൈസ് പ്രസിഡൻറു കൂടിയായ സൗമ്യ പറഞ്ഞു. മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ ഭർത്താവ് ബൈജുവും കുടുംബവുമൊത്ത് കൽപ്പറ്റ എമിലിയിലാണ് സൗമ്യയുടെ താമസം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *