April 25, 2024

മുട്ടിൽ വാര്യാട് വീണ്ടും വാഹനാപകടം: കാൽനടയാത്രക്കാരനായ യുവാവ് മരിച്ചു

0
Img 20221001 093710.jpg
 മുട്ടിൽ : മുട്ടിൽ വാര്യാട് വീണ്ടും ഉണ്ടായ വാഹനാപകടത്തിൽ  കാൽനടയാത്രക്കാരനായ യുവാവ്  മരിച്ചു.കാക്കവയൽ കൈപ്പാടം കുന്ന് കൊട്ടാട്ടി പറമ്പിൽ ശ്രീധരന്റെ മകൻ പ്രവീൺ ( 32 ) ആണ് മരിച്ചത്. രാവിലെ 6.30 നാണ് സംഭവം. കാൽനടയാത്രക്കാരനെ ഇടിച്ച കാർ മരത്തിലിടിച്ചാണ് നിന്നത്.മൃതദേഹം കൽപറ്റ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ബത്തേരി  മുൻസിപ്പിലാറ്റിയിലെ ജീവനക്കാരനാണ് പ്രവീൺ. ഈ മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുക്കാർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *