April 19, 2024

‘തലബല്ലി’ നൽകി വെള്ളമുണ്ടകമ്പളം:കമ്പളനാട്ടി നാടിന്റെ ഉത്സവമായി

0
Img 20221001 151611.jpg
മാനന്തവാടി:കൃഷി പൈതൃകത്തിൻ്റെ തനിമയാർന്ന,  താളബോധത്തിന്‍റെ കൃഷിയറിവുകളുമായി വെള്ളമുണ്ടയുടെ കാര്‍ഷികാവബോധത്തിന് ഊടും പാവും പകരാൻ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ 'തലബല്ലി' നൽകി സംഘടിപ്പിച്ച കമ്പളനാട്ടി ഉത്സവമായ  'വെള്ളമുണ്ട കമ്പളം'
ഏറെ ശ്രദ്ധേയമായി. പരമ്പരാഗത കാർഷിക പാരമ്പര്യം പുതു തലമുറക്ക് കൈമാറുന്നതിനും നിലവിലുള്ള നെൽകർഷകർക്ക് പ്രോത്സാഹനം നൽകുന്നതിനുമായി ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിൽ ആവിഷ്കരിച്ച കമ്പള നാട്ടി ഉത്സവം കർഷകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മികച്ച കർഷകനുള്ള പുരസ്കാരം നിരവധി തവണ നേടിയ മാതൃകാ കർഷകൻ അയൂബ് തോട്ടോളിയുടെ പാടത്താണ് കമ്പള നാട്ടി  നടത്തിയത്.    മുൻ നിശ്ചയിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായി അവിചാരിതമായി മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനത്തിനെത്തിയത് കർഷകർക്കും ആവേശമായി. കാർഷിക മേഖലക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുവെന്ന് മന്ത്രി പറഞ്ഞു.  
ഗോത്ര ജനതയുടെ തുടി താളത്തിനൊപ്പം നാട്ടി നടത്തിയതിനൊപ്പം പ്രദേശത്തെ അറുപതിലധികം 
മികച്ച കർഷകരെയും പരിപാടിയിൽ മന്ത്രി ഡിവിഷന്റെ  ഉപഹാരം നൽകി ആദരിച്ചു. 
ആബാല വൃദ്ധം ജനങ്ങൾ പങ്കെടുത്ത കമ്പളനാട്ടി അക്ഷരാർത്ഥത്തിൽ  നാടിന്റെ ഉത്സവമായി മാറുകയായിരുന്നു.
ഞാറു നടുമ്പോള്‍ തുടിയും ചീനിയും പാട്ടും ആട്ടവും ആയി വയല്‍വരമ്പത്തു നിന്നു ചെയ്യുന്ന പണിയ-പുലയ സമുദായത്തിന്റെ സവിശേഷ പരമ്പരാഗത കലയാണ് കമ്പളം.
കമ്പളനാട്ടി ജൈവകൃഷിയുടെ പ്രോത്സാഹനത്തില്‍ ഊന്നിയാണ് നടത്തുന്നത്.
കൃഷിയെ വിസ്മരിക്കുന്ന പുതിയ തലമുറയ്ക്ക് കൃഷി ജീവിതത്തിന്‍റെ ഭാഗമാണെന്ന തിരിച്ചറിവാണ്  കമ്പളനാട്ടി നല്‍കുന്ന പാഠം. 
അതേപോലെ കൃഷി ജീവശ്വാസമാണെന്ന ഉറച്ച വിശ്വാസവും താളവുമാണ് കമ്പളനാട്ടി നല്‍കുന്നത്.
വയലുകള്‍ സംരക്ഷിക്കേണ്ടതും നെല്‍കൃഷി സംരക്ഷിക്കേണ്ടതും വരുംതലമുറയുടെ നിലനില്‍പ്പിന് ആവശ്യമാണെന്ന ബോധ്യം കമ്പളനാട്ടിയിലൂടെ  പകര്‍ന്നുനല്‍കുവാൻ സാധിക്കുമെന്ന് 'വെള്ളമുണ്ട കമ്പളത്തിന്റെ' മുഖ്യ സംഘാടകൻ ജുനൈദ് കൈപ്പാണി പറഞ്ഞു.
കമ്പളനാട്ടി ഉത്സവത്തോടനുബന്ധിച്ച്‌ 
ഡിവിഷനിലെ മികച്ച കർഷകരെ ആദരിച്ചതും വേറിട്ടതായി .  
തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ ഉദ്‌ഘാടനം ചെയ്തു. കർഷക അവാർഡ് ജേതാവ് അയ്യൂബ് തോട്ടോളിയുടെ പാടത്ത് നടന്ന ചടങ്ങിൽ 
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആമുഖ പ്രസംഗം നടത്തി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി,
ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും അംഗവുമായ കെ .ബി നസീമ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി,മെമ്പർ വി.ബാലൻ,ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ,അംഗങ്ങളായ കൊടുവേരി അമ്മദ്,കെ.കെ.സി മൈമൂന,കാരുണ്യ ക്ലിനിക് മാനേജർ എ.റിയാസ്,എം.മുരളീധരൻ,നജുമുദ്ധീൻ കെ.സി.കെ,ടി.കെ മമ്മൂട്ടി,സി.ജി പ്രത്യുഷ്,പ്രേംരാജ് ചെറുകര,മൂസ ഹാജി തോട്ടോളി,കുന്നുമ്മൽ മൊയ്‌തു,എം.രാമചന്ദ്രൻ  തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *