August 7, 2026

ശ്രീലത മംഗലശ്ശേരിയുടെ ,, പാതിയിൽ മാഞ്ഞ പൗർണമി ,, ഓർമ്മ പുസ്തകം പ്രകാശനം ചെയ്തു

0
IMG-20221003-WA00212.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെറുകര : ചെറുകര റിനൈസ്സൻസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശ്രീലത മംഗലശ്ശേരി അനുസ്മരണവും, പുസ്തക പ്രകാശനവും നടന്നു. 
നീർമാതളം ബുക്സ്പ്രസിദ്ധീകരിച്ച, ശ്രീലതയുടെ ഓർമ പുസ്തകം – ,,പാതിയിൽ മാഞ്ഞ പൗർണ്ണമി -,,
 പ്രമുഖ നാടകപ്രവർത്തകനും എഴുത്തുകാരനുമായ കെ.ജെ.ബേബി പ്രകാശനം ചെയ്തു.മുൻ ഡയറ്റ് അദ്ധ്യാപകൻ കെ.കെ.സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.ഗ്രന്ഥാലയം പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാതല കവിതാ രചന മത്സരത്തിൽ വിജയിച്ച അഞ്ജലി പ്രിയദാസ് ,ശ്രീക്കുട്ടി.പി.വി എന്നിവർക്കുള്ള ഉപഹാര സമർപ്പണം ജുനൈദ് കൈപ്പാണി നിർവഹിച്ചു.
പ്രൊഫ.കെ.ടി.നാരായണൻ നായർ, പി.ടി.സുഗതൻ, അനിൽ കുറ്റിച്ചിറ, എം.ഗംഗാധരൻ, ഡോ.രമേശൻ, സൂപ്പി പള്ളിയാൽ, എം.ജെ.ഷിബി, പേമ രാജ് ചെറുകര തുടങ്ങിയവർ സംസാരിച്ചു.
യോഗാനന്തരം, കുഞ്ഞു മായൻ എന്തായിരിക്കും പറഞ്ഞത് – എന്ന ഒറ്റയാൾ നാടകം കെ.ജെ.ബേബി അവതരിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *