November 7, 2026

ഓട്ടിസം ബാധിതര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയായ ‘സ്പര്‍ശ്’ ആരംഭിച്ചു

0
IMG-20221003-WA00602.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓട്ടിസം ബാധിതര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയായ 'സ്പര്‍ശ്' ആരംഭിച്ചു. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങിൽ ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. 
. ഓട്ടിസം ബാധിതരായ 21 കുട്ടികള്‍ക്കാണ് സ്പര്‍ശം പദ്ധതിയിലൂടെ മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്നത്. . പെന്‍ഷന്‍ തുക നേരിട്ട് വീടുകളില്‍ എത്തിച്ചു നല്‍കും. ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെയാണ് പദ്ധതിക്ക് തുടക്കത്തില്‍ ആവശ്യമായ ഫണ്ട് സ്വരൂപിച്ചത്. പരസഹായമില്ലാതെ ഏഴുന്നേല്‍ക്കാന്‍ കഴിയാത്തതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ കുട്ടികളെയാണ് വീടുകളില്‍ നേരിട്ട് എത്തി പദ്ധതിക്കായി തിരഞ്ഞെടുത്തത്. കല്‍പ്പറ്റില്‍ നിന്നും എട്ട്, വെങ്ങപ്പള്ളിയില്‍ നിന്ന് 11, മേപ്പാടിയില്‍ നിന്ന് രണ്ടും വീതം കുട്ടികളെയാണ് തിരഞ്ഞെടുത്തത്. ഉദ്ഘാടന ചടങ്ങില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ പങ്കെടുത്തു. ചടങ്ങിൽ പി.പി. ആലി, ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് യു കെ ഹാഷിം, വൈസ് പ്രസിഡന്റ് ഇബ്‌റാഹിം തെന്നാണി, ജോയിന്റ് സെക്രട്ടറിമാരായ വി വി സലീം, പി കെ അയൂബ്, ട്രഷറര്‍ പി മൂസ എന്നിവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *