മുണ്ടേരി-ചൂര്യാറ്റ വഴി കോട്ടത്തറയിലേക്ക് ബസ് സര്‍വ്വീസ് ആരംഭിക്കും:ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: നിയോജകമണ്ഡലത്തില്‍ വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിക്കും. വിദ്യാര്‍ത്ഥികളും സാധാരണ ജനങ്ങളും വളരയേറെ യാത്രാദുരിതം അനുഭവിക്കുന്ന മുണ്ടേരി-മണിയംങ്കോട്-ചൂരിയാറ്റ വഴി കോട്ടത്തറയിലേക്ക് ദിവസേനെ രണ്ട് വീതം സര്‍വ്വീസുകളും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്ത് വൈകുന്നേരം അഞ്ചുമണിക്ക് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും കോഴിക്കോട്ടേക്ക് ഒമ്പതാം തിയ്യതി മുതല്‍ പുതിയ സര്‍വ്വീസും, രാത്രി യാത്ര പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് 7.30 കോഴിക്കോട്-കല്‍പ്പറ്റ-പടിഞ്ഞാറത്തറ-മാനന്തവാടി സര്‍വ്വീസ് അഞ്ചാം തിയ്യതി ആരംഭിക്കും. കോവിഡിന് മുമ്പ് ഉണ്ടായിരുന്ന കോഴിക്കോട്-താളൂര്‍ ബസ് സര്‍വ്വീസ് അടിയന്തിരമായി പുനക്രമീകരിക്കും. നിലവില്‍ ദീര്‍ഘദൂര സര്‍വ്വീസുകളാണ് ലക്കിടി, വൈത്തിരി വഴി കൂടുതലായിട്ടുള്ളത്. ഇത്തരം സര്‍വ്വീസുകള്‍ക്ക് വൈത്തിരി ലക്കിടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ ഓര്‍ഡിനറി ബസുകള്‍ അനുവദിക്കണമെന്ന പ്രദേശവാസികളുടെയും, വിദ്യാര്‍ത്ഥികളുടേയും, പൊതുജനങ്ങളുടേയും നിരന്തര ആവശ്യ പ്രകാരം യാത്രാ പ്രതിസന്ധി പരിഹരിക്കുന്നതിന് 4.40 ന് കല്‍പ്പറ്റയില്‍ നിന്ന് ലക്കിടിയിലേക്ക് സര്‍വ്വീസ് ആരംഭിക്കണമെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. കല്‍പ്പറ്റയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും യോഗത്തില്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍, പി. സലാമത്ത്, ശശി എ.കെ, പി.എസ് മോഹനന്‍, സി. കൃഷ്ണന്‍, എഡ്‌വിന്‍ അലക്‌സ്, ഒ.എ സിദ്ധിഖ് എന്നിവര്‍ പങ്കെടുത്തു.



Leave a Reply