September 19, 2026

കോവളം ബീച്ചിലെ കൈവരി തകർന്നു: പനമരം പഞ്ചായത്ത് പ്രസിഡൻ്റടക്കം അഞ്ച് പേർക്ക് പരിക്കേറ്റു

0
IMG-20221005-WA00282.jpg
By ന്യൂസ് വയനാട് ബ്യൂറോ

കോവളം : വിനോദ യാത്രക്ക് കോവളം പോയ പനമരം പഞ്ചായത്ത് പ്രസിഡൻ്റടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ കൈവരി തകർന്നാണ് അപകടം നടന്നത്. ദുർബ്ബലമായ കൈവരിയിൽ ഇരിക്കുമ്പോൾ കൈവരി തകർന്ന് വീണാണ് അപകടം ഉണ്ടായത്. ആസ്യ ടീച്ചർക്ക് പുറമേ പഞ്ചായത്തംഗങ്ങളായ ഹസീന ഷിഹാബുദ്ധീൻ ,ആയിഷ ഉമ്മർ ,വി .സി . അജിത്ത്, എം.കെ. ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഹസീനയുടെ തലക്ക് മുറിവുണ്ട്. ബാക്കിയുള്ളവരെ പ്രാഥമീക ചികിത്സക്ക് ശേഷം വിട്ടയച്ചു.14 ഗ്രാമ പഞ്ചായത്തംഗങ്ങളാണ് വിനോദയാത്രക്ക് പോയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *